സ്‌കറ്റ് നഗരസഭ പൊതു സ്ഥലങ്ങൾ ശുചിയായും വൃത്തിയായും സൂക്ഷിക്കുന്നതിന്റെ ഭാഗമായിആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട നിരവധി നിയമ ലംഘനങ്ങൾക്കാണ് പിഴ ഇരട്ടിയാക്കാൻ തീരുമാനിച്ചു.ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും

പൊതു സ്ഥലങ്ങളിൽ തുപ്പുക, മാലിന്യം വലിച്ചെറിയുക എന്നിവയാണ് പുതിയ ലംഘനങ്ങൾ. മസ്‌കറ്റ് നഗരസഭ പരിധിക്കുള്ളിൽ പൊതുസ്ഥലത്തു തുപ്പിയാൽ ഇനിയും 20 ഒമാനി റിയൽ പിഴ അടക്കേണ്ടി വരും. അതുപോലെ മാലിന്യം നിക്ഷേപിച്ചാൽ 1000 റിയാൽ വരെയും പിഴ
ഈടാക്കും. നഗര സഭയിലെ നിലവിലെ പിഴകൾ പരിഷ്‌കരിച്ചിട്ടുമുണ്ട്.

ഗാരേജുകൾക്ക് പുറത്ത് വാഹങ്ങൾ പാർക്ക് ചെയ്യുക, നഗരസഭയുടെ അനുമതിയില്ലാതെ മാലിന്യപ്പെട്ടികൾ നീക്കം ചെയ്യുക, മരങ്ങൾ, വീട്ടുപകരണങ്ങൾ, എന്നിവ അലക്ഷ്യമായി ഉപേക്ഷിക്കുക, ജനവാസയോഗ്യ പരിധിയിൽ നഗരസഭയുടെ അനുമതി കൂടാതെ കോഴിയെയും മൃഗങ്ങളെയും വളർത്തുക എന്നിവയ്ക്ക് അമ്പതു ഒമാനി റിയൽ പിഴ നല്കേണ്ടി വരും.

മൃഗങ്ങളുടെയും പക്ഷികളുടെയും മാലിന്യങ്ങൾ, മറ്റു മാലിന്യങ്ങൾ എന്നിവ മാലിന്യപ്പെട്ടികളുടെ പുറത്തോ മറ്റേതെങ്കിലും സ്ഥലത്തു അലക്ഷ്യമായി ഉപേക്ഷിക്കൽ, ജനവാസയോഗ്യ പരിധി, ബീച്ചുകൾ, കെട്ടിടത്തിന്റെ മുകൾ ഭാഗം, പൊതു സ്ഥലം എന്നിവിടങ്ങളിൽ മൽസ്യം ഉണക്കുക തുടങ്ങിയവക്ക് നൂറു ഒമാനി റിയാലും.മലിനജലം പുറത്തേക്ക് ഒഴുക്കിവിടൽ, വാണിജ്യ വ്യവസായ കെട്ടിടങ്ങളിലെ മാലിന്യ ചോർച്ച, പെട്രോൾ സ്റ്റേഷനിൽ നിന്നോ ടാങ്കറിൽ നിന്നോ ഇന്ധനം റോഡിലേക്ക് ഒഴുകുക എന്നിവയ്ക്ക് അഞ്ഞൂറ് ഒമാനി റിയൽ മുതൽ അയ്യായിരം ഒമാനി റിയൽ വരെ പിഴ ചുമത്തപെടാ വുന്ന നിയമ ലംഘനങ്ങൾ ആണെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്.