- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവകാലത്ത് നഗരവിഥിയിലേക്ക് എഴുന്നള്ളാൻ കൊല്ലുരിൽ ഇനി പുതിയ രഥം; മൂന്നു കോടി രൂപ ചെലവിൽ ബ്രഹ്മരഥത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു; ലക്ഷ്യമിടുന്നത് അടുത്ത ഉത്സവത്തിനു മുൻപ് നിർമ്മാണം പൂർത്തിയാക്കാൻ
മംഗളൂരു: കൊല്ലൂർ മൂകാംബികാദേവിക്ക് ഉത്സവകാലത്ത് നഗരവീഥിയിലേക്ക് എഴുന്നള്ളാൻ പുതിയ ബ്രഹ്‌മരഥമൊരുങ്ങുന്നു. ശില്പി കോട്ടേശ്വര രാജഗോപാല ആചാര്യയുടെ നേതൃത്വത്തിൽ മൂന്നുകോടി രൂപ ചെലവിലാണ് രഥം നിർമ്മിക്കുന്നത്.രഥം തേക്കിലും അതിൽ മൂകാംബികാദേവി ഇരിക്കുന്ന പീഠം ആവണിപ്ലാവിലുമാണ് നിർമ്മിക്കുന്നത്.
മൂകാംബികാദേവിസന്നിധിയിൽ ആവണിപ്ലാത്തടിയിൽ തന്ത്രി ഡോ. കെ. രാമചന്ദ്ര അഡിഗ പൂജ നടത്തി രഥനിർമ്മാണത്തിന് തുടക്കം കുറിച്ചു. അടുത്ത ഉത്സവത്തിനു മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.മുരുഡേശ്വര ക്ഷേത്രം മാനേജിങ് ട്രസ്റ്റി ടി. സുനിൽ ആർ. ഷെട്ടിയാണ് ഇതിന്റെ ചെലവ് വഹിക്കുന്നത്.
ദേവിയുടെ ഉപദേവതയായ വീരഭദ്രന്റെ ക്ഷേത്ര നവീകരണ ചടങ്ങുകൾക്കും തുടക്കമായി. രണ്ടുകോടി രൂപ ചെലവിൽ കരിങ്കല്ലിലാണ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണം. മേൽക്കൂരയിൽ ചെമ്പുതകിട് പാകും. നവീകരണത്തിന് തന്ത്രി കെ. രാമചന്ദ്ര അഡിഗ ശിലയിട്ടു. മൂന്നുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കും.
ഹൈദരാബാദിലെ ഹോട്ടൽ വ്യവസായിയും കൊല്ലൂർ മാരണക്കട്ടെ ബ്രഹ്‌മലിംഗേശ്വര ക്ഷേത്ര പൂജാരികുടുബാംഗവുമായ കൃഷ്ണ മഞ്ച് ആണ് ക്ഷേത്രനവീകരണത്തിന്റെ ചെലവ് വഹിക്കുന്നത്. ക്ഷേത്ര പുരോഹിതരായ കെ.എൻ. ഗോവിന്ദ അഡിഗ, നരസിംഹ അഡിഗ, എക്സിക്യുട്ടീവ് ഓഫീസർ എസ്‌പി.ബി. മഹേഷ്, ട്രസ്റ്റി ബോർഡ് പ്രസിഡന്റ് കെറാടി ചന്ദ്രശേഖര ഷെട്ടി തുടങ്ങിയവർ സംബന്ധിച്ചു.
മറുനാടന് മലയാളി ബ്യൂറോ