- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഐ വഴിയുള്ള പണമിടപാടിന് 'നിയന്ത്രണം' ; പ്രതിദിനം 20 പേർക്ക് പണമയയ്ക്കാം എന്നത് പത്തായി ചുരുക്കി; മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾക്ക് നിയന്ത്രണമില്ല; ഷോപ്പിങ്, ടാക്സി സർവീസ് എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ലെന്നും നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ
ന്യൂഡൽഹി: യുപിഐ ആപ്പ് വഴി പണമിടപാട് നടത്തുന്നവർക്ക് നിയന്ത്രണ ചങ്ങലയുമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ. പ്രതിദിനം ഇനി മുതൽ ഒരു അക്കൗണ്ടിൽ നിന്നും 10 പേർക്ക് മാത്രമേ പണം കൈമാറാൻ കഴിയൂ. 20 പേർക്ക് വരെ പണം കൈമാറാനുള്ള സൗകര്യമാണ് നിലവിലുണ്ടായിരുന്നത്. മൊബൈൽ നമ്പറുമായി ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 10ൽ കൂടുതൽ ഇടപാടുകൾ നടത്തുന്നതിന് നിയന്ത്രണമുണ്ടാകില്ല. ഒരു വ്യക്തിക്ക് മൂന്ന് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ യുപിഐ വഴി 30 തവണ പണം കൈമാറാം എന്നർത്ഥം. എന്നിരുന്നാലും ഒരു ബാങ്ക് അക്കൗണ്ടിൽ വ്യത്യസ്ത യുപിഐ അക്കൗണ്ടുണ്ടെങ്കിൽ 10 ഇടപാടു മാത്രമെ നടത്താൻ കഴിയൂ.വ്യക്തികൾ തമ്മിലുള്ള പണമിടപാടിനാണ് നിയന്ത്രണം. ഷോപ്പിങ്ങ്, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഫുഡ് ഡെലിവറി ആപ്, ടാക്സി സർവീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല.
ന്യൂഡൽഹി: യുപിഐ ആപ്പ് വഴി പണമിടപാട് നടത്തുന്നവർക്ക് നിയന്ത്രണ ചങ്ങലയുമായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ. പ്രതിദിനം ഇനി മുതൽ ഒരു അക്കൗണ്ടിൽ നിന്നും 10 പേർക്ക് മാത്രമേ പണം കൈമാറാൻ കഴിയൂ. 20 പേർക്ക് വരെ പണം കൈമാറാനുള്ള സൗകര്യമാണ് നിലവിലുണ്ടായിരുന്നത്.
മൊബൈൽ നമ്പറുമായി ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 10ൽ കൂടുതൽ ഇടപാടുകൾ നടത്തുന്നതിന് നിയന്ത്രണമുണ്ടാകില്ല. ഒരു വ്യക്തിക്ക് മൂന്ന് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ യുപിഐ വഴി 30 തവണ പണം കൈമാറാം എന്നർത്ഥം.
എന്നിരുന്നാലും ഒരു ബാങ്ക് അക്കൗണ്ടിൽ വ്യത്യസ്ത യുപിഐ അക്കൗണ്ടുണ്ടെങ്കിൽ 10 ഇടപാടു മാത്രമെ നടത്താൻ കഴിയൂ.വ്യക്തികൾ തമ്മിലുള്ള പണമിടപാടിനാണ് നിയന്ത്രണം. ഷോപ്പിങ്ങ്, ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ, ഫുഡ് ഡെലിവറി ആപ്, ടാക്സി സർവീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല.
Next Story