- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ റെസിഡൻസി നിയമങ്ങൾ പാസാക്കി സ്വീഡൻ; നടപടികൾ കടുപ്പമേറിയതെന്ന് വിലയിരുത്തൽ; ജൂലൈ 20 മുതൽ പ്രാബല്യത്തിൽ
സ്റ്റോക്ക്‌ഹോം: കുടിയേറ്റക്കാരേയും അഭയാർഥികളേയും തടയുക എന്ന ലക്ഷ്യത്തോടെ സ്വീഡൻ പുതിയ കുടിയേറ്റ, റെസിഡൻസി നിയമങ്ങൾ പാസാക്കി. 2015-ൽ സ്വീഡൻ 160,000 അഭയാർഥികളെ സ്വീകരിക്കേണ്ട സാഹചര്യം ഉടലെടുത്തതോടെയാണ് ഏറെ കാർക്കശ്യത്തോടെ റെസിഡൻസി, കുടിയേറ്റ നിയമങ്ങൾ പാസാക്കാൻ സോഷ്യൽ ഡെമോക്രാറ്റ് നയിക്കുന്ന കൂട്ടുകക്ഷി മന്ത്രിസഭ തീരുമാനമായത്. അഭയാർഥികൾക്ക് അടിസ്ഥാന അവകാശങ്ങൾ നൽകുണമെന്നുള്ള യൂറോപ്യൻ യൂണിയൻ നിർദേശത്തിന്റെ പിൻബലത്തിലാണ് സ്വീഡനും പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അതേസമയം സ്വീഡനിൽ അഭയം തേടുന്ന അഭയാർഥികളുടെ എണ്ണം കഴിവതും കുറയ്ക്കുന്നതിനുള്ള നടപടികൾ പുതിയ നിയമത്തിൽ സ്വീകരിച്ചിട്ടുണ്ട്. സ്വീഡനിൽ അഭയം തേടുന്നവർക്ക് മൂന്നു വർഷത്തേക്ക് റെസിഡൻസ് പെർമിറ്റ് നൽകുന്നതാണ് പുതിയ നിയമത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. നിലവിലുള്ള നിയമമനുസരിച്ച് അഭയാർഥികൾക്ക് പെർമനന്റ് പെർമിറ്റ് നൽകണമെന്നുള്ളതാണ്. മാത്രമല്ല, വിവിധ മേഖലകളിലുള്ള കുടിയേറ്റക്കാരുടെ കുടുംബാംഗങ്ങൾക്ക് ഇവിടേയ്ക്ക് കുടിയേറുന്നതിനുള്ള അവകാശങ്ങളും പരിമ
സ്റ്റോക്ക്‌ഹോം: കുടിയേറ്റക്കാരേയും അഭയാർഥികളേയും തടയുക എന്ന ലക്ഷ്യത്തോടെ സ്വീഡൻ പുതിയ കുടിയേറ്റ, റെസിഡൻസി നിയമങ്ങൾ പാസാക്കി. 2015-ൽ സ്വീഡൻ 160,000 അഭയാർഥികളെ സ്വീകരിക്കേണ്ട സാഹചര്യം ഉടലെടുത്തതോടെയാണ് ഏറെ കാർക്കശ്യത്തോടെ റെസിഡൻസി, കുടിയേറ്റ നിയമങ്ങൾ പാസാക്കാൻ സോഷ്യൽ ഡെമോക്രാറ്റ് നയിക്കുന്ന കൂട്ടുകക്ഷി മന്ത്രിസഭ തീരുമാനമായത്.
അഭയാർഥികൾക്ക് അടിസ്ഥാന അവകാശങ്ങൾ നൽകുണമെന്നുള്ള യൂറോപ്യൻ യൂണിയൻ നിർദേശത്തിന്റെ പിൻബലത്തിലാണ് സ്വീഡനും പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. അതേസമയം സ്വീഡനിൽ അഭയം തേടുന്ന അഭയാർഥികളുടെ എണ്ണം കഴിവതും കുറയ്ക്കുന്നതിനുള്ള നടപടികൾ പുതിയ നിയമത്തിൽ സ്വീകരിച്ചിട്ടുണ്ട്. സ്വീഡനിൽ അഭയം തേടുന്നവർക്ക് മൂന്നു വർഷത്തേക്ക് റെസിഡൻസ് പെർമിറ്റ് നൽകുന്നതാണ് പുതിയ നിയമത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. നിലവിലുള്ള നിയമമനുസരിച്ച് അഭയാർഥികൾക്ക് പെർമനന്റ് പെർമിറ്റ് നൽകണമെന്നുള്ളതാണ്.
മാത്രമല്ല, വിവിധ മേഖലകളിലുള്ള കുടിയേറ്റക്കാരുടെ കുടുംബാംഗങ്ങൾക്ക് ഇവിടേയ്ക്ക് കുടിയേറുന്നതിനുള്ള അവകാശങ്ങളും പരിമിതപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമം ജൂലൈ 20 മുതൽ പ്രാബല്യത്തിൽ വരും.