- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികളുടെ താത്കാലിക തൊഴിൽ വിസയിലുള്ള കുടുംബം താമസ രേഖകൾ പുതുക്കാൻ സിവിൽ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറലിന്റെ ഓഫീസിലേക്ക് നേരിട്ടെത്തണം; ഒമാനിൽ താമസ കാർഡ് പുതുക്കലിന് പുതിയ നിയമം
മസ്‌ക്കറ്റ്: ഒമാനിൽ താമസ കാർഡ് പുതുക്കലിന് പുതിയ നിയമം ഏർപ്പെടുത്തി റോയൽ ഒമാൻ പൊലീസ്. രാജ്യത്ത് ജോലി ചെയ്യുന്ന പവാസികളുടെ താത്ക്കാലിക തൊഴിൽ വീസയുള്ള കുടുംബം ഇനി മുതൽ താമസ രേഖകൾ പുതുക്കാൻ സിവിൽ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറലിന്റെ ഓഫിസിൽ നേരിട്ടെത്തണമെന്നതാണ് പുതിയ നിയമം. റോയൽ ഒമാൻ പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ഈമാസം പതിനഞ്ച് മുതലാണ് പുതിയ നിയമം നിലവിൽ വരിക. അതേസമയം ഫാമിലി ജോയിനിങ് വീസയുള്ളവർക്ക് നിലവിലുള്ളതു പോലെ തന്നെ അതാത് കമ്പനികളുടെ പബ്ലിക് റിലേഷൻ ഓഫീസുകൾ വഴി വീസ പുതുക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
മസ്‌ക്കറ്റ്: ഒമാനിൽ താമസ കാർഡ് പുതുക്കലിന് പുതിയ നിയമം ഏർപ്പെടുത്തി റോയൽ ഒമാൻ പൊലീസ്. രാജ്യത്ത് ജോലി ചെയ്യുന്ന പവാസികളുടെ താത്ക്കാലിക തൊഴിൽ വീസയുള്ള കുടുംബം ഇനി മുതൽ താമസ രേഖകൾ പുതുക്കാൻ സിവിൽ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറലിന്റെ ഓഫിസിൽ നേരിട്ടെത്തണമെന്നതാണ് പുതിയ നിയമം.
റോയൽ ഒമാൻ പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ഈമാസം പതിനഞ്ച് മുതലാണ് പുതിയ നിയമം നിലവിൽ വരിക. അതേസമയം ഫാമിലി ജോയിനിങ് വീസയുള്ളവർക്ക് നിലവിലുള്ളതു പോലെ തന്നെ അതാത് കമ്പനികളുടെ പബ്ലിക് റിലേഷൻ ഓഫീസുകൾ വഴി വീസ പുതുക്കാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
Next Story