- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പഴയ വാഹനങ്ങൾക്ക് എല്ലാ ആറു മാസവും പരിശോധിക്കണമെന്നുള്ള നിയമം റദ്ദാക്കി; പഴയ വാഹനങ്ങൾ സംബന്ധിച്ച നിയമത്തിൽ പൊളിച്ചെഴുത്ത്
ദോഹ: പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ എല്ലാ ആറുമാസം കൂടുമ്പോഴും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള നിയമം റദ്ദാക്കിക്കൊണ്ട് ജനറൽ ഡയറക്ടറേറ്റ ഓഫ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കി. പഴയ വാഹനങ്ങൾ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ എല്ലാ ആറു മാസം കൂടുമ്പോഴും നിർബന്ധമായും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു അടുത്തിടെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇതിന് ഫീസും 500 റിയാൽ ആയി നിജപ്പെടുത്തിയിരുന്നു. എന്നാൽ പഴയ വാഹനങ്ങൾക്കുള്ള ടെക്‌നിക്കൽ പരിശോധനയ്ക്ക് നിശ്ചയിച്ചിരുന്ന 500 റിയാൽ ഫീസും പുനഃപരിശോധിക്കുമെന്നും ട്രാഫിക് ഡിപ്പാർമെന്റ് അധികൃതർ വെളിപ്പെടുത്തുന്നു. പുതിയ തീരുമാനം ജനങ്ങൾക്ക് ഏറെ സന്തോഷം പകരുന്നുവെന്നും ഈ ഭേദഗതി ഏറെ ഗുണകരമാകുമെന്നുമാണ് വിലയിരുത്തുന്നത്. പഴയ വാഹനങ്ങൾ സംബന്ധിച്ച പുതിയ ഉത്തരവിനായി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ
ദോഹ: പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ എല്ലാ ആറുമാസം കൂടുമ്പോഴും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള നിയമം റദ്ദാക്കിക്കൊണ്ട് ജനറൽ ഡയറക്ടറേറ്റ ഓഫ് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കി. പഴയ വാഹനങ്ങൾ സംബന്ധിച്ചുള്ള പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.
പതിനഞ്ചു വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ എല്ലാ ആറു മാസം കൂടുമ്പോഴും നിർബന്ധമായും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു അടുത്തിടെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. ഇതിന് ഫീസും 500 റിയാൽ ആയി നിജപ്പെടുത്തിയിരുന്നു. എന്നാൽ പഴയ വാഹനങ്ങൾക്കുള്ള ടെക്‌നിക്കൽ പരിശോധനയ്ക്ക് നിശ്ചയിച്ചിരുന്ന 500 റിയാൽ ഫീസും പുനഃപരിശോധിക്കുമെന്നും ട്രാഫിക് ഡിപ്പാർമെന്റ് അധികൃതർ വെളിപ്പെടുത്തുന്നു. പുതിയ തീരുമാനം ജനങ്ങൾക്ക് ഏറെ സന്തോഷം പകരുന്നുവെന്നും ഈ ഭേദഗതി ഏറെ ഗുണകരമാകുമെന്നുമാണ് വിലയിരുത്തുന്നത്.
പഴയ വാഹനങ്ങൾ സംബന്ധിച്ച പുതിയ ഉത്തരവിനായി അടുത്ത ആഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.