റിയാദ്; മലയാളികൾ ഉൾപ്പെട്ട പ്രവാസികളുടെ കുട്ടികളുടെ സ്‌കൂൾ പ്രവേശനം വീണ്ടും കർശനമാക്കുന്നു. സൗദിയിലെ പബ്ലിക് സ്‌കൂളിൽ പ്രവേശനം നേടാൻ കുറഞ്ഞത് രണ്ട് അധ്യയനകാലത്തേക്കു രാജ്യത്തു താമസിച്ചവർക്ക് മാത്രമേ ഇനി സാധിക്കുകയുള്ളൂ.

നിലവിൽ താമസാനുമതി ഇല്ലാത്ത വിദ്യാർത്ഥികളെ മതിയായ കാരണങ്ങളില്ലെങ്കിൽ പുറത്താക്കാൻ നടപടിയെടുക്കാനും പുതിയ നിബന്ധനകളിൽ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഉപമന്ത്രി ഖാലിദ് അൽ സബ്തി വിവിധ വിദ്യാഭ്യാസ വകുപ്പുകൾക്ക് സർക്കുലർ നല്കി. ഹൈസ്‌കൂൾ, ടെക്‌നിക്കൽ സ്‌കൂൾ സർട്ടിഫിക്കറ്റ് നേടിയ വിദ്യാർത്ഥികളെ രാജ്യത്തെ സ്‌കൂളിൽ പ്രവേശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.