- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയൻ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസ: ഇന്റർനാഷണൽ സ്റ്റുഡന്റ്സിനുള്ള പുതിയ സ്‌ക്രീനിങ് സംവിധാനം നിലവിൽ വന്നു; വിദ്യാർത്ഥികൾ വിശ്വാസ്യത തെളിയിക്കേണ്ടത് അത്യാവശ്യം
മെൽബൺ: ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുതിയ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസയ്ക്കായുള്ള പുതിയ സ്‌ക്രീനിങ് സംവിധാനം നിലവിൽ വന്നു. ഇതുപ്രകാരം പഠനത്തിനായി ഓസ്‌ട്രേലിയയിലെത്തുന്ന വിദ്യാർത്ഥി തങ്ങളുടെ വിശ്വസ്യത ബോധ്യപ്പെടുത്തണമെന്നാണ് വ്യക്തമായിരിക്കുന്നത്. വിസ ലഭിക്കുന്നതിന് മുമ്പുള്ള പരിശോധന ഇന്റർനാഷണൽ അഡ്‌മിഷൻ ഡിപ്പാർട്ട്‌മെന്റാണ് നടത്തുന്നത്. മതിയായ യോഗ്യതയുള്ളവരാണ് സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നതെന്ന് ഇവർ ഉറപ്പു വരുത്തണം. വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ പഠനത്തിനുള്ള ചെലവ് കണ്ടെത്താനുള്ള ശേഷം ഉണ്ടായിരിക്കണമെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (ഡിഐബിപി) സിംപ്ലിഫൈഡ് സ്റ്റുഡൻര് വിസ ഫ്രെയിം വർക്ക്(എസ്എസ് വിഎഫ്) പ്രകാരം ഇവിടെയെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരിക്കണമെന്നുള്ളതാണ്. ഇത്തരത്തിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ നിന്നും തങ്ങളുടെ പഠനോദ്ദേശം
മെൽബൺ: ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുതിയ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസയ്ക്കായുള്ള പുതിയ സ്‌ക്രീനിങ് സംവിധാനം നിലവിൽ വന്നു. ഇതുപ്രകാരം പഠനത്തിനായി ഓസ്‌ട്രേലിയയിലെത്തുന്ന വിദ്യാർത്ഥി തങ്ങളുടെ വിശ്വസ്യത ബോധ്യപ്പെടുത്തണമെന്നാണ് വ്യക്തമായിരിക്കുന്നത്. വിസ ലഭിക്കുന്നതിന് മുമ്പുള്ള പരിശോധന ഇന്റർനാഷണൽ അഡ്‌മിഷൻ ഡിപ്പാർട്ട്‌മെന്റാണ് നടത്തുന്നത്. മതിയായ യോഗ്യതയുള്ളവരാണ് സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നതെന്ന് ഇവർ ഉറപ്പു വരുത്തണം. വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയയിൽ പഠനത്തിനുള്ള ചെലവ് കണ്ടെത്താനുള്ള ശേഷം ഉണ്ടായിരിക്കണമെന്നും പുതിയ നിബന്ധനയിൽ വ്യക്തമാക്കുന്നുണ്ട്.
ഡിപ്പാർട്ട്മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (ഡിഐബിപി) സിംപ്ലിഫൈഡ് സ്റ്റുഡൻര് വിസ ഫ്രെയിം വർക്ക്(എസ്എസ് വിഎഫ്) പ്രകാരം ഇവിടെയെത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരിക്കണമെന്നുള്ളതാണ്. ഇത്തരത്തിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളിൽ നിന്നും തങ്ങളുടെ പഠനോദ്ദേശം വെളിവാക്കുന്ന ഒരു പഴ്‌സണൽ സ്റ്റേറ്റ്‌മെന്റും എഴുതി വാങ്ങും. കൂടാതെ തന്റെ ചെലവുകൾ സ്വയം വഹിക്കാൻ സാധിക്കുന്നതിനുള്ള സാമ്പത്തിക ശേഷി ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും വിദ്യാർത്ഥി ഹാജരാക്കണം.
യൂണിവേഴ്‌സിറ്റി പരിശോധനയിൽ വിദേശ വിദ്യാർത്ഥികളുടെ കാര്യത്തിൽ അധികൃതർക്ക് തൃപ്തിയില്ലെങ്കിൽ ഇത്തരം അപേക്ഷ തള്ളിയേക്കാം. എന്റോൾമെന്റ് കൺഫർമേഷൻ വരെ അധികൃതർക്ക് പിൻവലിക്കാവുന്നതാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിരസിക്കപ്പെട്ട അപേക്ഷകരെ വീണ്ടും പരിഗണിക്കാറില്ല. വ്യാജമായ രേഖകളും വിവരങ്ങളുമാണ് നൽകിയതെന്ന് തെളിഞ്ഞാൽ മൂന്ന് വർഷത്തേയ്ക്ക് ഓസ്‌ട്രേലിയൻ വിസയ്ക്ക് അപേക്ഷിക്കുന്നതിന് ഇവർക്ക് വിലക്കും ഏർപ്പെടുത്തും.
ഓസ്‌ട്രേലിയൻ സിംപ്ലിഫൈഡ് സ്റ്റുഡന്റ് വിസാ സംവിധാനം ജൂലൈ ആദ്യം മുതലാണ് നിലവിൽ വന്നത്. സ്റ്റുഡന്റ് വിസയ്ക്കുള്ള അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇതു നിലവിൽ വരുത്തിയത്. ഇതോടെ ഓൺലൈനായി വിസയ്ക്ക് അപേക്ഷിക്കാനുള്ള സാഹചര്യവും നിലവിൽ വന്നു.
ഇമിഗ്ലേഷൻ അക്കൗണ്ട് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പിൽ ഉണ്ടാക്കിയ ശേഷമാണ് അപേക്ഷിക്കുക. അപേക്ഷകരെ സഹായിക്കാൻ വെബ്‌സൈറ്റിൽ സ്റ്റുഡൻസ് ഡോക്യൂമെന്റ് ചെക്ക് ലിസ്റ്റ് ടൂളും നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് പരിജ്ഞാനം, ധനസ്ഥിതി എന്നിവ എത്രയെന്ന് അറിയുന്നതിന് ഇത് സഹായകരമാണ്.