- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ സ്വകാര്യ സ്കൂളുകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുകത്താൻ വിദ്യാഭ്യാസ കൗൺസിൽ; വിദ്യാഭ്യാസ നിലവാരം അളക്കാൻ എസ്.ഇ.സി സർവേ
ദോഹ: ഖത്തറിൽ സ്‌കൂളുകളുടെ നിലവാരം ഉറപ്പു വരുത്താൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസ കൗൺസിൽ.ഇതിന്റെ ഭാഗമായി ഒരു മാനേജ്‌മെന്റിനു കീഴിൽ ഒരു സ്‌കൂൾ മാത്രം എന്ന നിബന്ധന കൊണ്ടു വരാനും പദ്ധതിയുണ്ട്.ഉന്നത വിദ്യാഭ്യാസ സമിതി(എസ്.ഇ.സി.)യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവാലുവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ വിദ്യാഭ്
ദോഹ: ഖത്തറിൽ സ്‌കൂളുകളുടെ നിലവാരം ഉറപ്പു വരുത്താൻ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുകയാണ് വിദ്യാഭ്യാസ കൗൺസിൽ.ഇതിന്റെ ഭാഗമായി ഒരു മാനേജ്‌മെന്റിനു കീഴിൽ ഒരു സ്‌കൂൾ മാത്രം എന്ന നിബന്ധന കൊണ്ടു വരാനും പദ്ധതിയുണ്ട്.
ഉന്നത വിദ്യാഭ്യാസ സമിതി(എസ്.ഇ.സി.)യുടെ കീഴിൽ പ്രവർത്തിക്കുന്ന ഇവാലുവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ വിദ്യാഭ്യാസനിലവാരം വിലയിരുത്താൻ സമഗ്ര വിദ്യാഭ്യാസ സർവേ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 33 ചോദ്യങ്ങൾക്കാണു ഖത്തർ സമഗ്ര സ്‌കൂൾ സർവേയിൽ (ക്യു.സി.എസ്.എസ്.) രക്ഷിതാക്കൾ ഉത്തരം നൽകേണ്ടത്. ഉത്തരങ്ങൾ വിദ്യാഭ്യാസ സമിതി നൽകിയിരിക്കുന്ന കവറിലാക്കി ഒട്ടിച്ചു സ്‌കൂളിൽ തിരിച്ചേൽപിക്കണം.
കുട്ടികളിൽനിന്നു വിവരങ്ങൾ ശേഖരിക്കാൻ സ്‌കൂളുകളിൽനിന്നു പ്രത്യേക ചോദ്യാവലി നൽകും. ഒറ്റവാക്കിൽ ഉത്തരം നൽകേണ്ട ചോദ്യങ്ങളാണെല്ലാം. കുട്ടികളുടെ പേരും തിരിച്ചറിയൽ നമ്പരും സഹിതമാണ് ചോദ്യാവലി അടങ്ങുന്ന ബുക്‌ലെറ്റ് തയാറാക്കിയിരിക്കുന്നത്. ഭാഷാ പഠനത്തിന്റെ നിലവാരമറിയാൻ പ്രത്യേക ചോദ്യങ്ങളുണ്ട്. ചോദ്യങ്ങൾ ഇംഗ്ലിഷിലും അറബിയിലും നൽകിയിട്ടുണ്ട്. മുഴുവൻ സ്‌കൂളുകളുടെയും നിലവാരം വിലയിരുത്താനുതകും വിധമാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
ഉത്തരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അവയുടെ അടിസ്ഥാനത്തിൽ കുട്ടിയെയോ രക്ഷിതാവിനെയോ വിലയിരുത്തില്ലെന്നും രക്ഷിതാക്കൾക്കായുള്ള ആമുഖക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏതു ക്ലാസിലാണു കുട്ടി പഠിക്കുന്നതെന്നതിൽ തുടങ്ങി അമ്മയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള ചോദ്യത്തിലാണു സർവേ അവസാനിക്കുന്നത്
അടുത്ത അധ്യയന വർഷത്തോടെ പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കാനാണ് സുപ്രീം എജുകേഷൻ കൗൺസിൽ ആലോചിക്കുന്നത്.