- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വ്യാജ പാസ്പോർട്ടുകളുമായി എത്തുന്നവരെ പിടികൂടാൻ ആത്യാധുനിക സംവിധാനങ്ങളൊരുക്കി ഹമദ് എയർപോർട്ട്; യാത്രക്കാരുടെ രേഖകളിൽ സംശയം തോന്നിയാൽ സൂക്ഷ്മ പരിശോധന
ദോഹ: ഹമദ് വിമാനത്താവളം മുഖേനയുള്ള വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പാസ്‌പോർട്ടുകൾ കർശനമായി പരിശോധിക്കാനായി അത്യാധുനിക സംവിധാനം. ഇതോടെ സംശയം തോന്നുന്ന യാത്രക്കാരുടെ രേഖകൾ സൂക്ഷ്മ പരിശോധനയക്ക് വിധേയമാക്കാനാണ് നിർദ്ദേശം. പാസ്‌പോർട്ട് കൺട്രോൾ യൂണിറ്റിൽ പ്രത്യേക വിഭാഗം ഇതിനായി രൂപീകരിച്ചിട്ടുണ്ട്.
ദോഹ: ഹമദ് വിമാനത്താവളം മുഖേനയുള്ള വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പാസ്‌പോർട്ടുകൾ കർശനമായി പരിശോധിക്കാനായി അത്യാധുനിക സംവിധാനം. ഇതോടെ സംശയം തോന്നുന്ന യാത്രക്കാരുടെ രേഖകൾ സൂക്ഷ്മ പരിശോധനയക്ക് വിധേയമാക്കാനാണ് നിർദ്ദേശം.
പാസ്‌പോർട്ട് കൺട്രോൾ യൂണിറ്റിൽ പ്രത്യേക വിഭാഗം ഇതിനായി രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ പാസ്‌പോർട്ടും മറ്റ് യാത്രാരേഖകളും വ്യാജമാണെന്ന് സംശയം തോന്നുന്ന പക്ഷം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കനാണ് പുതിയ വിഭാഗം ആരംഭിച്ചത്.
സംശയാസ്പദമായ സാഹചര്യത്തിലുള്ള ഏതു പാസ്‌പോർട്ടും ഈ വിഭാഗത്തിൽ കർശനപരിശോധനയ്ക്ക് വിധേയമാക്കും. ഏറ്റവും അത്യാധുനിക സാങ്കേതികസംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും ഈ യൂണിറ്റ് പ്രവർത്തിക്കുക. അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിൽ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വി എസ്‌സി 6000 മെഷീനുകൾ സുരക്ഷ വർധിപ്പിക്കുന്നു. സംശയം തോന്നുന്ന പക്ഷം എമിഗ്രേഷൻ വിഭാഗം രേഖകൾ ഈ വിഭാഗത്തിന് കൈമാറുകയാണ് ചെയ്യുക. .
പ്രതിദിനം 85,000 യാത്രക്കാർ ഹമദ് രാജ്യാന്തര വിമാനത്താവളം പ്രയോജനപ്പെടുത്തുന്നുണ്ട്. 18,000 യാത്രക്കാർ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാനായി ഓട്ടോമാറ്റിക് കിയോസ്‌കുകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.