ഷിക്കാഗോ: ഹൂസ്റ്റണിലും ന്യു ജെഴ്സിയിലും ആരംഭിച്ച ശാഖകൾ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ആത്മ വിശ്വാസവുമായി ജോയ് ആലൂക്കാസിന്റെ മൂന്നാമത് ഷോറൂം ഷിക്കാഗോയിലെ ഇന്ത്യാക്കാരൂടെ കേന്ദ്രമായ ഡിവോൺ അവന്യുവിൽ ഫെബ്രുവരി നാലിനു പ്രവർത്തനം ആരംഭിക്കും.

രാവിലെ 11 മണിക്കു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കലാരംഗത്തെയും സാമൂഹിക സാംസ്‌കാരിക രംഗത്തെയും നേതാക്കളും ജോയ് ആലൂക്കാസിന്റെ സാരഥികളും പങ്കെടുക്കും.ചടങ്ങ് താരപ്പൊലിമയാൽ ശ്രദ്ധേയമാകും.പുതിയ മാർക്കറ്റുകളിൽ സജീവമാകാനുള്ള കമ്പനിയുടെനയത്തിറ്റ്നെ ഭാഗമായാണു അമേരിക്കയിൽ ഷോറൂമുകൾ തുറക്കുന്നത്. കമ്പനി സജീവമായ11 രാജ്യങ്ങളിലെ പ്രവർത്തനം ശക്തിപ്പെടുത്തുവാനും ലക്ഷ്യമിടുന്നു.

ഒരു ദശലക്ഷത്തോളം മോഡലുകൾ ഷിക്കാഗോ ഷോറുമിൽ നിന്നു ലഭമാകും. പരമ്പരാഗത ശെലിയിലും വ്യത്യസ്ത സാംസ്‌കാരിക തനിമയിലും അന്താരാഷ്ട്ര തലത്തിലുമുള്ള മോഡലുകാണു വിപണനം ചെയ്യപ്പെടുക. ജോയ് ആലൂക്കാസിന്റെ തനതു ബ്രാൻഡുകളും ഇതില്‌പെടുന്നു. വേദാ ടെമ്പിൾ ജൂവലറി, പ്രൈഡ് ഡയമണ്ട്സ്, എലഗൻസ പൊൽകി ഡയമണ്ട്സ്, മസാകി പേൾസ്, സെനിന ടർക്കിഷ് ജൂവലറി, ലിറ്റിൽ ജോയ് കിഡ്സ് ജൂവലറി, അപൂർവ ആന്റിക് കളക്ഷൻ, രത്ന പ്രെഷ്യസ് സ്റ്റോൺ ജൂവലറി തുടങ്ങിയവ ഇവയില്‌പെടും. ഇതിനു പുറമെ സ്വർണം, ഡയമണ്ട്, പ്രെഷ്യസ് സ്റ്റോൺ, പ്ലാറ്റിനം, പേൾ എന്നിവയിലുള്ള ജൂവലറിയും ലഭ്യമാണ്.

വിവിധ ബിസിൻസ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന ജോയ് ആലുക്കാസ് മൾട്ടി-ബില്യൻ ഡോളർ സ്ഥാപനമാണ്. ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, ബഹരൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, സിങ്കപ്പോർ, മലേഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ ആലൂക്കസ് സ്ഥപനങ്ങൾ പ്രവർത്തിക്കുന്നു.
ജൂവലറിക്കു പുറമെ, മണി എക്സ്ചേഞ്ച്, ഫാഷൻ ആൻഡ് സിൽക്സ്, ലക്ഷറി എയർ ചാർട്ടർ, മാളുകൾ, റിയൽട്ടി എന്നിവ ഇവയില്‌പെടും. 8000-ൽ പരം പേർ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു