മികച്ച പ്രതികരണവുമായി മുന്നേറുന്ന ചിത്രം ജോസഫിലെ പ്രക്ഷകർ കാത്തിരുന്ന ഗാനമെത്തി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രതികരണമാണ് യൂട്യൂബിൽ ഗാനത്തിന് ലഭിക്കുന്നത്. മികച്ച ഗാനത്തിന് അകമ്പടിയായി ജോജുവിന്റെ ലിപ് ലോക്ക് രംഗവും ഗാനത്തിൽ ഇടംപിടിച്ചിരിക്കുന്നു. രഞ്ജിൻ രാജ് ഈണം പകർന്ന ഗാനം കാർത്തിക്, അഖില ആനന്ദ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്.

ബി കെ ഹരിനാരായണനാണ് രചന. ഷാഹി കബീർ രചന നിർവഹിച്ചിരിക്കുന്ന ചിത്രം എം പത്മകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. 'മാൻ വിത്ത് സ്‌കെയർ' എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തിയത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ബാനറിൽ ജോജു ജോർജ് തന്നെയാണ് ചിത്രം നിർമ്മിച്ചത്. ചിത്രം മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ജോജുവിന്റെ മികച്ച പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ജോജു അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രമായ ജോസഫ് എന്ന റിട്ടയേർഡ് പൊലീസ് ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പുതുമയാർന്ന കുറ്റാന്വേഷണ കഥയാണ് ജോസഫ്. സൗബിൻ ഷാഹിർ, സുധി കോപ്പ , ദിലീഷ് പോത്തൻ, ജോണി ആന്റണി, ഇടവേള ബാബു, ജാഫർ ഇടുക്കി, ജെയിംസ് എലിയാ, ഇർഷാദ്, മാളവിക മേനോൻ, ആത്മീയ, മാധുരി തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.