ദോഹ: രാജ്യത്തെ കമ്പനികളിലേക്ക് നിയമനത്തിനുള്ള സ്ഥിരം സമിതി റദ്ദാക്കിയതോടെ റിക്രൂട്ട്‌മെന്റിന് പുതിയ സംവിധാനം ഏർപ്പെടുത്തി. മിനിസ്ട്രി ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സ് (MADLAA) ആണ് റിക്രൂട്ട്‌മെന്റിന് പുതിയ ഇലക്ട്രോണിക് സംവിധാനം പ്രാബല്യത്തിൽ വരുത്തിയത്. പുതിയ ഇലക്ട്രോണിക് സംവിധാനം വഴി റിക്രൂട്ട്‌മെന്റ് റിക്വസ്റ്റുകൾ എത്തിത്തുടങ്ങിയതോടെ കമ്പനികൾക്കും എംപ്ലോയർമാർക്കും കൂടുതൽ സൗകര്യമായിത്തുടങ്ങിയെന്നും വിലയിരുത്തുന്നു.

മിനിസ്ട്രി ഓഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഡവലപ്‌മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫേഴ്‌സും ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് പുതിയ ഡേറ്റാ ബേസ് പുതുതായി രൂപപ്പെടുത്തും. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒപ്പിട്ട തൊഴിൽ കരാറുണ്ടായിരിക്കണം. അപേക്ഷ പരിഗണിച്ച ശേഷം എംഎഡിഎൽഎസ്എ ഇത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിലുടമകൾക്ക് തങ്ങളുടെ അപേക്ഷയുടെ സ്ഥിതി മനസിലാക്കാനാകും.