- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലേക്ക് ഇന്ത്യക്കാരെ കൊണ്ട് പോകാൻ പുതിയ നടപടി ക്രമങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ എംബസി; തൊഴിലുടമകൾക്ക് ഇ മൈഗ്രേറ്റിങ് രജിസ്‌ട്രേഷൻ നിർബന്ധമാക്കി
ദോഹ: ഖത്തറിലേക്ക് ഇന്ത്യക്കാരെ കൊണ്ട് പോകുന്നതിന് പുതിയ നടപടി ക്രമങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടി. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വിദേശത്തെ തൊഴിലുടമകൾ പുതിയ ഇ മൈഗ്രേറ്റിങ്ങ് സംവിധാനം വഴി രജിസ്റ്റർ ചെയ്യണമെന്നതാണ് പുതിയ നിർദ്ദേശം. ഇന്ത്യൻ നഴ്‌സുമാർ അടക
ദോഹ: ഖത്തറിലേക്ക് ഇന്ത്യക്കാരെ കൊണ്ട് പോകുന്നതിന് പുതിയ നടപടി ക്രമങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ വിദേശ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടി. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വിദേശത്തെ തൊഴിലുടമകൾ പുതിയ ഇ മൈഗ്രേറ്റിങ്ങ് സംവിധാനം വഴി രജിസ്റ്റർ ചെയ്യണമെന്നതാണ് പുതിയ നിർദ്ദേശം.
ഇന്ത്യൻ നഴ്‌സുമാർ അടക്കം എല്ലാവിഭാഗത്തിലെയും തൊഴിലാളികളുടെ നിയമനത്തിന് ബാധകമാകുന്ന ഇമൈഗ്രേറ്റ് രജിസ്‌ട്രേഷൻ ആണ് നിർബന്ധമാക്കിയിരിക്കുന്നത്.റിക്രൂട്ട്‌മെന്റ് ഏജൻസികളും തൊഴിൽ ദാതാക്കളും തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയാൻ ഉദ്ദേശിച്ച് കൊണ്ടാണ് മുഴുവൻ റിക്രൂട്ട്‌മെന്റുകളും ഓൺലൈൻ വഴിയാക്കിക്കൊണ്ടുള്ള പുതിയ സമ്പ്രദായം ഏർപെടുത്തുന്നതെന്ന് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇനി മുതൽ വിദേശ കമ്പനികൾ ഇന്ത്യൻ എംബസികൾക്കു കീഴിലുള്ള ഇ മൈഗ്രറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം. എത്ര തൊഴിലാളികളെയാണ് വേണ്ടത്, സേവന വേതന വ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങൾ ഇ മൈഗ്രേറ്റ് സംവിധാനത്തിലൂടെ സമർപ്പിക്കുന്ന അപേക്ഷയിൽ വ്യക്തമാക്കണം. പിന്നീട് ഇതു സംബന്ധിച്ച് എംബസി സാക്ഷ്യപ്പെടുത്തലുകളുടെ ആവശ്യമില്ലെന്നും ഖത്തറിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയം പത്രക്കുറിപ്പിൽ അറിയിച്ചു.
തൊഴിലാളികളെ ആവശ്യമുള്ള കമ്പനികൾ www.emigrate.gov.in എന്ന വെബ്‌സൈറ്റിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് അംഗീകാരം നൽകിയാൽ കമ്പനികൾക്ക് നേരിട്ടോ അംഗീകൃത ഏജൻസികൾ വഴിയോ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. ഡിമാന്റ് രജിസ്‌ട്രേഷൻ നടത്തുമ്പോൾ തന്നെ തൊഴിലുടമകൾ തങ്ങളുടെ ആവശ്യങ്ങൾ വിശദീകരിക്കണം. അപേക്ഷാ ഫോറം പൂരിപ്പിക്കേണ്ടത് എങ്ങിനെയെന്ന് വെബ്‌സൈറ്റിൽ വീഡിയോ സഹിതം വിശദീകരിക്കുന്നുണ്ട്.
150 കൂടുതൽ ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒൺ ലൈനിൽ ഉടൻ രജിസ്റ്റർ ചെയ്യണം. 50 മുതൽ 150 വരെയുള്ളവർക്ക് ജൂൺ 30നു മുമ്പ് രജിസ്റ്റർ ചെയ്താൽ മതിയാവും.. തൊഴിലാളികളുടെ എണ്ണം 20നും 50നുമിടക്കാണെങ്കിൽ ജൂലൈ 31 നു മുമ്പും 20 ൽ കുറവാണെങ്കിൽ സെപ്റ്റംബർ 30 നു മുമ്പും ഓൺലൈൻ വഴി അപേക്ഷ നല്കാം.