ന്ന് മുതൽ ട്രെയിനിൽ കേറുന്നതിന് മുമ്പ് യാത്രക്കാർക്ക് യാത്രക്കാരുടെ തിരക്കുകൾ മനസിലാക്കാം. കൂടാതെ യാത്രക്കാർ കുറവുള്ള ക്യാബിനുകൾ നോക്കി പ്ലാറ്റ്‌ഫോം നോക്കി കേറാനും കഴിയും. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

പാസഞ്ചർ ലോഡ് ഇൻഫോർമേഷൻ സംവിധാനത്തിലൂടെ എൽഇഡി സ്‌ക്രീനുകളിൽ യാത്രക്കാരുടെ ഓരോ ക്യാബിനിലെയും തിരക്കുകൾ അറിയാൻ കഴിയും. മൂന്ന് കളർ കോഡുകളിലാണ് തിരക്കുകൾ സ്‌ക്രീനിൽ തെളിയുക. ഗ്രീൻ കളർ പറയുന്നത് തിരക്കില്ലായെന്നും സീറ്റ് കിട്ടാൻ ഉണ്ടെന്നുമാണ്. ആംബര് കളർ കാണിക്കുന്നത് നില്ക്കാനുള്ള സ്ഥലം ഉണ്ടെന്നാണ്, എന്നാൽ സീറ്റ് കാണുകയില്ല, ചുവപ്പ് കളർ കാണിക്കുന്നത് നില്ക്കാനും സ്ഥലം കുറവാണ് എന്നായിരിക്കും.

ഡൗൺടൗൺ ലെൻ ഡൗൺടൗൺ സ്റ്റേഷനിലാണ് ഇപ്പോൾ ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഉടൻ തന്നെ അഞ്ചോളം സ്‌റ്റേഷനുകളിലും ഇത് നടപ്പിലാകും. അടുത്താഴ്‌ച്ചയോടെ 34 ഓളം സ്‌റ്റേഷനുകളിൽ ഈ സംവിധാനം നടപ്പിലാകും.