- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ എംപിമാരും രണ്ട് മണ്ഡലങ്ങൾ കവർ ചെയ്യണം; വികസനപ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തണം; ദളിത് വീടുകൾ സന്ദർശിക്കണം; മോദി തരംഗം മങ്ങിയപ്പോൾ പിടിച്ചുനിൽക്കാൻ കർശന നിർദേശവുമായി ബിജെപി നേതൃത്വം
മോദി തരംഗത്തിലായിരുന്നു ബിജെപി ഇത്രയും കാലം പിടിച്ചുനിന്നത്. എന്നാൽ, പ്രതീക്ഷിച്ചതുപോലെ ആ തരംഗം നിലനിൽക്കാതെ വരികയും പാർട്ടിക്ക് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുകയും ചെയ്തതോടെ, പിടിച്ചുനിൽക്കാൻ കൂടുതൽ ജനസമ്പർക്ക പരിപാടികളിലേക്ക് തിരിയുകയാണ് പാർട്ടി നേതൃത്വം. പാർട്ടിയുടെ എംപിമാരെ ഉപയോഗിച്ചാണ് ബിജെപി ജനസമ്പർക്കം ആസൂത്രണം

മോദി തരംഗത്തിലായിരുന്നു ബിജെപി ഇത്രയും കാലം പിടിച്ചുനിന്നത്. എന്നാൽ, പ്രതീക്ഷിച്ചതുപോലെ ആ തരംഗം നിലനിൽക്കാതെ വരികയും പാർട്ടിക്ക് തിരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിടുകയും ചെയ്തതോടെ, പിടിച്ചുനിൽക്കാൻ കൂടുതൽ ജനസമ്പർക്ക പരിപാടികളിലേക്ക് തിരിയുകയാണ് പാർട്ടി നേതൃത്വം.
പാർട്ടിയുടെ എംപിമാരെ ഉപയോഗിച്ചാണ് ബിജെപി ജനസമ്പർക്കം ആസൂത്രണം ചെയ്യുന്നത്. കേന്ദ്ര മന്ത്രിമാരടക്കമുള്ള എല്ലാ എംപിമാരും ജനുവരിയിൽ ചുരുങ്ങിയത് രണ്ട് മണ്ഡലങ്ങളെങ്കിലും കവർ ചെയ്തിരിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. മോദി സർക്കാരിന്റെ 19 മാസത്തെ പ്രവർത്തന മികവ് ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയാണ് എംപിമാരെ നിയോഗിക്കുന്നത്.
ദളിത് കുടുംബങ്ങളെ സന്ദർശിച്ച് അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും അവരോട് ഇടപഴകി കൂടുതലാളുകളെ ബിജെപിയിലേക്ക് ആകർഷിക്കുകയുംവേണം. അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തേണ്ട നിർദേശങ്ങളെക്കുറിച്ച് ബിസിനസ് കേന്ദ്രങ്ങളുമായും പ്രമുഖരുമായും ആശയവിനിമയവും നടത്തണം. ബി.ജെപി അല്ലാത്ത കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതികൾ പുറത്തുകൊണ്ടുവരണം എന്നീ ചുമതലകളും എംപിമാർക്കുണ്ട്.
പാർലമെന്റിൽ അടുത്തിടെ പ്രതിപക്ഷവുമായി നടന്ന ഏറ്റുമുട്ടലുകളിൽ നേരിട്ട തിരിച്ചടിയാണ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാം ബിജെപി നേതൃത്വത്തെ നിർബന്ധിതരാക്കിയത്. ജന സമ്പർക്കത്തിലൂടെ സർക്കാരിന്റെ നേട്ടങ്ങളിലെ അവരിലെത്തിക്കാനാകുമെന്നും ഇതിന് എംപിമാർ തന്നെ നേതൃത്വം നൽകണമെന്നും നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
ജനുവരിയിൽ ഒരു മണ്ഡലത്തിൽ 30 മണിക്കൂറെങ്കിലും ചെലവിടണമെന്നാണ് എംപിമാർക്കുള്ള നിർദ്ദേശം. ദളിത് കേന്ദ്രങ്ങൾ സന്ദർശിച്ച് മോദി സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കണം. ചേംബർ ഓഫ് കൊമേഴ്‌സ് പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ട് ബജറ്റ് നിർദേശങ്ങൾ സമാഹരിക്കണം. വാർത്താ സമ്മേളനങ്ങൾ വിളിക്കാതെ, പ്രധാനപ്പെട്ട പ്രാദേശിക പത്രങ്ങൾക്കും ചാനലുകൾക്കും അഭിമുഖങ്ങൾ നൽകി സർക്കാരിന്റെ നേട്ടങ്ങൾ പൊതുജനങ്ങളിലെത്തിക്കാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

