- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്ത് നിരത്തുകളിൽ ഇനി യാത്രക്കാർക്കായി മുവാസലാത്ത് ടാക്‌സികളും; ഡിസംബർ 12 മുതൽ ഓൺ ഡിമാൻഡ് ടാക്‌സി സേവനങ്ങൾ ലഭ്യമാകും
മസ്‌കത്ത്: മസ്‌കത്ത് നിരത്തുകളിൽ ഇനി യാത്രക്കാർക്കായി മുവാസലാത്ത് ടാക്‌സികളും സർവ്വീസ് നടത്തും. ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന് കീഴിലുള്ള മീറ്റർ ടാക്‌സി സർവിസാണ് ഡിസംബർ 12 മുതൽ നിരത്തിലിറങ്ങുക. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ മുവാസലാത്തിന്റെ ചുമതലയിലായിരിക്കും. ഇതിനുപുറമെ മസ്‌കത്ത് ഗവർണറേറ്റിലെ കമേഴ്‌സ്യൽ കോംപ്ലക്‌സുകൾ, മാളുകൾ എന്നിവിടങ്ങളിൽ നിന്നുള്ളതും ഓൺ ഡിമാൻഡ് ടാക്‌സി സേവനങ്ങളുമാകും ആദ്യഘട്ടത്തിൽ മുവാസലാത്ത് ലഭ്യമാക്കുക. ടാക്‌സി സർവിസിന്റെ ബുക്കിങ്ങിന് െഎ.ഒ.എസ്, ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളും ലഭ്യമാക്കും. ഏറ്റവും ആധുനികമായ മീറ്ററുകളായിരിക്കും കാറുകളിൽ ഉണ്ടായിരിക്കുക. വിമാനത്താവളത്തിൽ നിന്നും വാണിജ്യകേന്ദ്രങ്ങളിൽ നിന്നും ഓൺഡിമാൻഡ് സേവനങ്ങൾക്കും വ്യത്യസ്ത നിരക്കുകളായിരിക്കും ഉണ്ടാവുക. അടുത്തയാഴ്ച മുതൽ മുവാസലാത്ത് ടാക്‌സികൾ മസ്‌കത്ത് നഗരത്തിൽ പരീക്ഷണ ഓട്ടം ആരംഭിക്കും.
മസ്‌കത്ത്: മസ്‌കത്ത് നിരത്തുകളിൽ ഇനി യാത്രക്കാർക്കായി മുവാസലാത്ത് ടാക്‌സികളും സർവ്വീസ് നടത്തും. ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്തിന് കീഴിലുള്ള മീറ്റർ ടാക്‌സി സർവിസാണ് ഡിസംബർ 12 മുതൽ നിരത്തിലിറങ്ങുക. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവിസുകൾ മുവാസലാത്തിന്റെ ചുമതലയിലായിരിക്കും. ഇതിനുപുറമെ മസ്‌കത്ത് ഗവർണറേറ്റിലെ കമേഴ്‌സ്യൽ കോംപ്ലക്‌സുകൾ, മാളുകൾ എന്നിവിടങ്ങളിൽ നിന്നുള്ളതും ഓൺ ഡിമാൻഡ് ടാക്‌സി സേവനങ്ങളുമാകും ആദ്യഘട്ടത്തിൽ മുവാസലാത്ത് ലഭ്യമാക്കുക.
ടാക്‌സി സർവിസിന്റെ ബുക്കിങ്ങിന് െഎ.ഒ.എസ്, ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളും ലഭ്യമാക്കും. ഏറ്റവും ആധുനികമായ മീറ്ററുകളായിരിക്കും കാറുകളിൽ ഉണ്ടായിരിക്കുക. വിമാനത്താവളത്തിൽ നിന്നും വാണിജ്യകേന്ദ്രങ്ങളിൽ നിന്നും ഓൺഡിമാൻഡ് സേവനങ്ങൾക്കും വ്യത്യസ്ത നിരക്കുകളായിരിക്കും ഉണ്ടാവുക. അടുത്തയാഴ്ച മുതൽ മുവാസലാത്ത് ടാക്‌സികൾ മസ്‌കത്ത് നഗരത്തിൽ പരീക്ഷണ ഓട്ടം ആരംഭിക്കും.