താഗത തടസ്സമുണ്ടാക്കുന്നവരുടെ ലൈസൻസും വാഹനങ്ങളുടെ നമ്പർ പ്ലേറ്റും പിടിച്ചെടുക്കുന്നതടക്കം ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്ന പുതിയട്രാഫിക് പരിഷ്‌കാരം ഞായറാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരും.ഗതാഗത കുരുക്കിന് ഇടയാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ് പരിഷ്‌കാരങ്ങളിൽ പ്രധാനം.

പുതിയ നിയമപ്രകാരം റോഡിൽ അനാവശ്യമായ ഗതാഗത തടസ്സം ഉണ്ടാക്കുന്നവരുടെ ലൈസൻസോ, വാഹനത്തിന്റെ നമ്പർ പ്ലേറ്റോ രണ്ടും ഒന്നിച്ചോ കണ്ടുകെട്ടാൻ ട്രാഫിക് ഡിപ്പാർട്ടുമെന്റ് മേധാവികൾക്ക് അനുവാദമുണ്ട്. നിരവധി വാഹനങ്ങൾ ഒന്നിച്ച് ഓടുന്നതിനിടെ ഏതെങ്കിലും ഒരു വാഹനം ആളെയോ സാധനമോ കയറ്റാൻവേണ്ടി പെട്ടെന്ന് നിർത്തുകയോ, വേഗത കുറക്കുകയോ ചെയ്താൽ നിയമ ലംഘനമായി കണക്കാക്കും.

ഡ്രൈവർക്കെതിരെ കേസ് ചാർജ് ചെയ്യുകയും ലൈസൻസും നമ്പർ പ്ലേറ്റും പിടിച്ചെടുക്കുകയും ചെയ്യും. വാഹനത്തിന്റെ ഗ്ളാസിന് മുകളിൽ നമ്പർ പ്ളേറ്റ് തിരിച്ചുവാങ്ങാൻ ചെല്ലേണ്ട സ്ഥലം വ്യക്തമാക്കുന്ന സ്റ്റിക്കർ പതിക്കും. ഇത്തരം വാഹനങ്ങൾ നിയമലംഘനം നടത്തിയ സ്ഥലത്തുനിന്ന് മാറ്റേണ്ട പൂർണ്ണ ഉത്തരവാദിത്വം വാഹന ഉടമകൾക്കാണെന്നും നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ യാത്ര തുടർന്നാൽ അതിനുള്ള പിഴ കൂടി ഒടുക്കേണ്ടി വരുമെന്നും ട്രാഫിക് മേധാവി പറഞ്ഞു.

പുതിയ നിയമം പ്രാബല്യത്തിൽ വരുത്തുന്നതോടെ രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത തടസ്സത്തിന് കുറവുവരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.