- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അൽ ഹസാരെയ്ക്കും നജ്മ സ്ട്രീറ്റിനുമിടയ്ക്ക് പുതിയ ട്രാഫിക് സിഗ്നൽ; എട്ടു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും
ദോഹ: അൽ ഹസാര സ്ട്രീറ്റിനും നജ്മ സ്ട്രീറ്റിനും മധ്യേ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്ന പദ്ധതിയുമായി പബ്ലിക് വർക്ക് ഡിപ്പാർട്ട്‌മെന്റ്. പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണെന്നും നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. ഇ റിങ് റോഡിന്റെയും നജ്മ സ്ട്രീറ്റിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത് നടത്തുന
ദോഹ: അൽ ഹസാര സ്ട്രീറ്റിനും നജ്മ സ്ട്രീറ്റിനും മധ്യേ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുന്ന പദ്ധതിയുമായി പബ്ലിക് വർക്ക് ഡിപ്പാർട്ട്‌മെന്റ്. പദ്ധതി അതിന്റെ അവസാന ഘട്ടത്തിലാണെന്നും നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. ഇ റിങ് റോഡിന്റെയും നജ്മ സ്ട്രീറ്റിന്റെയും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത് നടത്തുന്നത്. വരുന്ന കുറച്ച് ദിവസങ്ങൾക്കുളഅളിൽ തന്നെ ഇത് ഗതാഗതത്തിനായി തുറന്നു നൽകും. ഇതോടെ ഗതാഗത തടസ്സത്തിനും കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇ-റിങ് റോഡിന്റേയും നജ്മ സ്ട്രീറ്റിന്റേയും നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം മൂന്നാം പാദത്തിലാണ് ആരംഭിച്ചതെന്നും എട്ടു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും പബ്ലിക് വർക്ക് ഡിപ്പാർട്ട്‌മെന്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇ റിങ് റോഡിൽ നിന്നും നജ്മ സ്ട്രീറ്റിലേക്കുള്ള 3.3 കിലോമീറ്റർ ദൂരമാണ് പദ്ധതിയുടെ ഭാഗമായി വിപുലീകരിക്കുന്നത്. രണ്ടു ലൈൻ എന്നുള്ളത് നാലാക്കുന്നുമുണ്ട്. ഇതിന് പുറമെ രണ്ട് ഇന്റർസെക്ഷനുകൾ കൂടി നിർമ്മിക്കും.
ഇതിന് പുറമെ അൽ തൊമാമ റൗണ്ടെബൗട്ട് ട്രാഫിക്ക് സിഗ്‌നലാക്കി മാറ്റാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു.240 മില്യൺ ഖത്തർ റിയാൽ മുതൽ മുടക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത് 2017ഓടെ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണങ്ങളെല്ലാം പൂർത്തിയാകും.