- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ചു; തടവ് ശിക്ഷ നാല് വർഷത്തിൽ നിന്നും രണ്ട് വർഷമാക്കി ചുരുക്കി
യുഎഇയിൽ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ച് നിയമം പരിഷ്‌കരിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന് നാല് വർഷം തടവ് ശിക്ഷയായി വിധിക്കുന്ന 1995ലെ നിയമത്തിൽ മാറ്റംവരുത്തിയാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടത്. പുതിയ നടപടി പ്രകാരം ശിക്ഷ രണ്ട് വർഷമാക്കി കുറച്ചു. കൂടാതെ മയക്കുമരുന്ന് ഉപയോഗത്തിന് ആദ്യമായി പിടിക്കപ്പെടുന്നവരെ ജയിലിലയക്കാതെ അവരിൽനിന്ന് പിഴ ഈടാക്കുകയോ സാമൂഹിക സേവനത്തിൽ ഏർപ്പെടുത്തുകയോ ചെയ്ത് പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കാനുള്ള ഇളവും നിയമം അനുശാസിക്കുന്നു. 10,000 ദിർഹമായിരിക്കും ഇവർക്കുള്ള പരമാവധി പിഴ. ഒന്നിലധികം തവണ പിടിക്കപ്പെടുന്നവർക്ക് കുറഞ്ഞ പിഴയും 10,000 ദിർഹമാണ്. കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയിൽനിന്ന് മയക്കുമരുന്ന് ഉപയോഗത്തെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ്, പ്രോസിക്യൂട്ടർമാർ തുടങ്ങിയവരുടെ നിർദ്ദേശം പരിഗണിച്ചാണ് നിയമത്തിൽ മാറ്റംവരുത്തിയത്. മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെ അയാളുടെ കുടുംബം പുനരധിവാസ കേന്ദ്രത്തില ത്തെിലോ പൊലീസ്, പ്രോസിസ്യൂട
യുഎഇയിൽ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ച് നിയമം പരിഷ്‌കരിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന് നാല് വർഷം തടവ് ശിക്ഷയായി വിധിക്കുന്ന 1995ലെ നിയമത്തിൽ മാറ്റംവരുത്തിയാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടത്.
പുതിയ നടപടി പ്രകാരം ശിക്ഷ രണ്ട് വർഷമാക്കി കുറച്ചു. കൂടാതെ മയക്കുമരുന്ന് ഉപയോഗത്തിന് ആദ്യമായി പിടിക്കപ്പെടുന്നവരെ ജയിലിലയക്കാതെ അവരിൽനിന്ന് പിഴ ഈടാക്കുകയോ സാമൂഹിക സേവനത്തിൽ ഏർപ്പെടുത്തുകയോ ചെയ്ത് പുനരധിവാസ കേന്ദ്രങ്ങളിൽ പാർപ്പിക്കാനുള്ള ഇളവും നിയമം അനുശാസിക്കുന്നു. 10,000 ദിർഹമായിരിക്കും ഇവർക്കുള്ള പരമാവധി പിഴ. ഒന്നിലധികം തവണ പിടിക്കപ്പെടുന്നവർക്ക് കുറഞ്ഞ പിഴയും 10,000 ദിർഹമാണ്. കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയിൽനിന്ന് മയക്കുമരുന്ന് ഉപയോഗത്തെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ്, പ്രോസിക്യൂട്ടർമാർ തുടങ്ങിയവരുടെ നിർദ്ദേശം
പരിഗണിച്ചാണ് നിയമത്തിൽ മാറ്റംവരുത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെ അയാളുടെ കുടുംബം പുനരധിവാസ കേന്ദ്രത്തില ത്തെിലോ പൊലീസ്, പ്രോസിസ്യൂട്ടർമാർ എന്നവരുടെ അടുത്തോ എത്തിച്ചാൽ ഒരുവിധ ശിക്ഷയും വിധിക്കാതെ ചികിത്സ ലഭ്യമാക്കും. പുനരധിവാസ കേന്ദ്രത്തിൽ കഴിയേണ്ട കുറഞ്ഞ കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറക്കുകയും ചെയ്തു. നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്ത് ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യം വർധിക്കുമെന്ന് അബൂദബിയിലെ ദേശീയ പുനരധിവാസ കേന്ദ്രം പൊതുജനാരോഗ്യ - ഗവേഷണ ഡയറക്ടർ ഡോ. അലി ആൽ മർസൂഖി പറഞ്ഞു.
നിയമത്തിൽ പരാമർശിക്കാത്ത മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവ് എന്നത് പരമാവധി ഒരു വർഷമാക്കിയും കുറച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ നിയമ പരിഷ്‌കാരം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം നിയമം പ്രാബല്യത്തിലാവും.