ദുബൈ: തൊഴിൽ കരാർ പുതുക്കാൻ തൊഴിലാളികളുടെ പൂർണസമ്മതം ഉൾപ്പെടെ പുതിയ മാനദണ്ഡങ്ങളോടെ യുഎഇയിൽ തൊഴിൽകരാറുകൾ പുതുക്കൽ നടപടികൾ ജനുവരി മുതൽ പ്രാബല്യത്തിൽ വരും. തൊഴിലാളിക്ക് കരാർ സംബന്ധിച്ച് പൂർണമായും ധാരണ ലഭിക്കുന്ന തരത്തിലാണ് പുതിയ രീതി നടപ്പിലാക്കുക. തൊഴിൽ തട്ടിപ്പുകളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരങ്ങൾപ്രഖ്യാപിച്ചിരിക്കുന്നത്.

തൊഴിൽകരാറുകൾ പുതുക്കുന്ന രീതി അടുത്ത വർഷം ആദ്യത്തോടെ പൂർണമായും മാറും. തൊഴിലാളിയുടെ ഒപ്പ് വ്യക്തമായി രേഖപ്പെടുത്തിയ കരാറുകൾക്ക് മാത്രമേ നിയമ സാധുത ഉണ്ടാകൂ. കരാറിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തൊഴിലാളിക്ക് ബോധ്യപ്പെട്ടു എന്ന് ഉറപ്പ് വരുത്തും. പുതിയ
കരാറുകൾക്കും നിലവിലുള്ള കരാറുകൾ പുതുക്കുന്നതിനും പുതിയ രീതിയായിരിക്കും സ്വീകരിക്കുക.

കരാറിൽപറഞ്ഞിരിക്കുന്ന നിബന്ധനകൾ സ്വീകര്യമാണെങ്കിൽ തൊഴിലാളിക്ക് കരാറിൽ ഒപ്പുവെയ്ക്കാം. ഇല്ലെങ്കിൽ പുതിയ തൊഴിൽ തേടുകയോ നാട്ടിലേക്ക് മടങ്ങുകയോ ചെയ്യാം.തൊഴിൽഉടമ തൊഴിലാളി ബന്ധം ദൃഢമാകാൻ പുതിയ കരാർ ഉപകരിക്കും എന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.