- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ കോവിഡിന്റെ പുതിയ വകഭേദം; സാമ്പിളുകളിൽ ഭൂരിഭാഗവും ഓമിക്രോൺ ബിഎ 2; തീവ്രവ്യാപന ശേഷി
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. പഠനത്തിന്റെ ഭാഗമായി ഡൽഹിയിൽ നിന്ന് ശേഖരിച്ച ഭൂരിഭാഗം സാമ്പിളുകളിലും ഓമിക്രോൺ ഉപ വകഭേദമാണ് സ്ഥിരീകരിച്ചത്. എൽഎൻജെപി ആശുപത്രിയാണ് പഠനത്തിന്റെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ചത്.
ശേഖരിച്ച സാമ്പിളുകളിൽ പകുതിയിൽ അധികവും ഓമിക്രോൺ ഉപവകഭേദമായ ബിഎ 2 ആണ് കണ്ടെത്തിയത്. ഓമിക്രോൺ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ സാമ്പിളുകൾ ജനോം സ്വീകൻസിങിനായി അയച്ചിട്ടുണ്ട്. ഈയാഴ്ച ഫലം വരുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 90 സാമ്പിളുകളാണ് പഠനത്തിനായി ശേഖരിച്ചത്.
തീവ്രവ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. പുതിയ വകഭേദം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. വൈറസ് ബാധിച്ചാൽ തന്നെ അഞ്ച്- ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗ മുക്തി നേടുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഒഗസ്റ്റ് ഒന്നിനും പത്തിനും ഇടയിൽ ഡൽഹിയിൽ 19,760 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത്രയും ദിവത്തിനിടയിൽ രോഗികളുടെ എണ്ണത്തിൽ 50 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
ഇന്നലെ കോവിഡ് ബാധിച്ച് തലസ്ഥാനത്ത് എട്ട് പേരാണ് മരിച്ചത്. 180 ദിവസത്തിനിടെ ഏറ്റവും കൂടുതൽ മരണവും ഇന്നലെയാണ് റിപ്പോർട്ട് ചെയ്തത്. 2,146 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ