- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിലെ മലയാളികൾക്ക് ഇനി മെത്രാഷ് വളരെ ഈസി; മന്ത്രാലയത്തിന്റെ മൊബൈൽ അപ്പിൽ ഇനി മലയാളമുൾപ്പെടെ ആറു ഭാഷകൾ കൂടി
ദോഹ: ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾക്കായുള്ള മൊബൈൽ ആപ്ലിക്കേഷൻ മെത്രാഷ് രണ്ടിൽ മലയാളവും ഉൾപെടുത്തി. മലയാളത്തിനു പുറമെ സ്പാനിഷ്, ഫ്രഞ്ച്, ഉറുദു തുടങ്ങി ആറു ഭാഷകളാണ് പുതുതായി ഉൾപെടുത്തിയത്. അറബിയിലും ഇംഗ്ലീഷിലുമായിരുന്നു നേരത്തേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. കമ്യൂണിറ്റി പൊലീസിങ്, ട്രാവൽ ബാൻ അന്വേഷണം, ലൊക്കേഷൻ അന്വേഷണം എന്നീ സേവനങ്ങളും പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് കൂടുതലുള്ള പ്രവാസി സമൂഹത്തിന് ഉപയോഗയോഗ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ ഭാഷകൾ ഉൾപ്പെടുത്തിയതെന്നും ആറു ഭാഷകളിലും ആപ്പിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാനാകുമെന്നും ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റം അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുർറഹ്മാൻ അൽ മാലികി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന വിധം കമ്യൂണിറ്റി പൊലീസ് സേവനം ഉൾപ്പെടുത്തിയതും പ്രധാനമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, നിരോധിത വസ്തുക്കളുടെ വിൽപ്പന, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ
ദോഹ: ഖത്തറിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങൾക്കായുള്ള മൊബൈൽ ആപ്ലിക്കേഷൻ മെത്രാഷ് രണ്ടിൽ മലയാളവും ഉൾപെടുത്തി. മലയാളത്തിനു പുറമെ സ്പാനിഷ്, ഫ്രഞ്ച്, ഉറുദു തുടങ്ങി ആറു ഭാഷകളാണ് പുതുതായി ഉൾപെടുത്തിയത്.
അറബിയിലും ഇംഗ്ലീഷിലുമായിരുന്നു നേരത്തേ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്. കമ്യൂണിറ്റി പൊലീസിങ്, ട്രാവൽ ബാൻ അന്വേഷണം, ലൊക്കേഷൻ അന്വേഷണം എന്നീ സേവനങ്ങളും പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് കൂടുതലുള്ള പ്രവാസി സമൂഹത്തിന് ഉപയോഗയോഗ്യമാക്കുന്നതിനു വേണ്ടിയാണ് പുതിയ ഭാഷകൾ ഉൾപ്പെടുത്തിയതെന്നും ആറു ഭാഷകളിലും ആപ്പിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാനാകുമെന്നും ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റം അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുർറഹ്മാൻ അൽ മാലികി പറഞ്ഞു.
സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന വിധം കമ്യൂണിറ്റി പൊലീസ് സേവനം ഉൾപ്പെടുത്തിയതും പ്രധാനമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, നിരോധിത വസ്തുക്കളുടെ വിൽപ്പന, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ നേരിട്ട് പൊലീസിൽ അറിയിക്കാൻ മെത്രാഷ് വഴി സാധിക്കും.
കുടുംബ തർക്കങ്ങൾ, പെരുമാറ്റദൂഷ്യം, സാമൂഹിക സഹായം ആവശ്യമുള്ള ഘട്ടങ്ങൾ എന്നിവയും അറിയിക്കാം. കമ്യൂണിറ്റി പൊലീസ് പ്രതിനിധികളെ ബോധവത്കരണത്തിന് ലഭിക്കുന്നതിനും കമ്പനികൾ, വിദ്യാലയങ്ങൾ, പരിപാടികളിലെ പങ്കാളിത്തം എന്നിവക്കു ക്ഷണിക്കുന്നതിനും ആപ്പ് ഉപയോഗിക്കാം. കേടുവന്ന റോഡുകൾ, ട്രാഫിക് സൈൻബോർഡുകൾ, സിഗ്നലുകൾ പ്രവർത്തിക്കാതിരിക്കൽ തുടങ്ങിയ ഘട്ടങ്ങളിലും കമ്യൂണിറ്റി പൊലീസിനെ അറിയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഇഖാമ പുതുക്കൽ, റദ്ദ് ചെയ്യൽ, പാസ്പോർട്ട് മാറ്റം, എക്സിറ്റ് പെർമിറ്റ് തുടങ്ങിയ സുപ്രധാന സേവനങ്ങൾ വീട്ടിലിരുന്നു തന്നെ പൂർത്തിയാക്കാൻ കഴിയുന്നതാണ് മെട്രാഷ് സംവിധാനം. എമിഗ്രേഷൻ ഓഫീസിൽ പോകാതെ സ്മാർട്ട് ഫോണിൽ നിർവഹിക്കാവുന്ന രീതിയിൽ തയാറാക്കിയ മെട്രാഷ് രണ്ടിന് മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്നാണ് കൂടുതൽ ഭാഷകൾ ഉൾപെടുത്തി സേവനം വിപുലീകരിക്കാൻ മന്ത്രാലയം തീരുമാനിച്ചത്. ൻഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമുകളിലാണ് മെത്രാഷ് ലഭ്യമാക്കിയിരിക്കുന്നത്. പണമയക്കൽ ഉൾപ്പെടെ സർവീസ് സെന്ററുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ ലഭ്യമാകുന്ന രീതിയിലാണ് ഇലക്ട്രോണിക് സേവനങ്ങൾ നൽകുന്നത്. ഒന്നിലധികം ഡിവൈസുകളിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.
ഖത്വർ ഐഡിയും സ്മാർട്ട് കാർഡും ഉപയോഗിച്ച് മെത്രാഷ് ആക്ടിവേറ്റ് ചെയ്യാം. സേവന സഹായത്തിനു വേണ്ടി 24 മണിക്കൂർ ഹെൽപ്പ് ലൈനും പ്രവർത്തിക്കുന്നു, നമ്പർ: 2342000.