മനാമ: മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് മികച്ച താമസ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റിനിൽ പുതിയ നിയമ ഭേദഗതി വരുന്നു. തൊഴിലാളികളെ അപകടകരവും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ പാർപ്പിക്കുന്ന കെട്ടിടം ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ് പുതിയ നിയമ ഭേദഗതി.

ഇതുപ്രകാരം തൊഴിലാളികൾക്കു താമസിക്കാൻ 40 ചതുരശ്ര അടിയിൽ കുറഞ്ഞ സ്ഥലം നൽകരുതെന്നും നിർദേശമുണ്ട്. ഒരു മുറിയിൽ പരമാവധി എട്ടു പേരിലധികം പാടില്ല. പാർലമെന്റി ന്റെയും ശൂറ കൗൺസിലിന്റെയും അംഗീകാരം ലഭിച്ചാൽ മാത്രമേ ഭേദഗതി പ്രാബല്യത്തിൽ വരൂ.

അതിനു മുൻപായി രാജ്യവ്യാപക ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുകയും കെട്ടിട ഉടമകൾക്കു സമയപരിധി നിശ്ചയിക്കുകയും ചെയ്യും. തൊഴിലാളികളെ താ മസിപ്പിക്കുന്ന കെട്ടിടങ്ങൾ, വീടുകൾ, ലേബർ ക്യാംപുകൾ എന്നിവയ്‌ക്കെല്ലാം പുതിയ തീരുമാനം ബാധകമാണെന്നു മന്ത്രി ഇസ അൽ ഹമ്മദി പറഞ്ഞു. ഉദ്യോഗസ്ഥർ പ രിശോധനകൾ നടത്തി മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നു എന്നുറപ്പുള്ള കെട്ടിടങ്ങൾ മാത്രമേ ലേബർ ക്യാംപുകളായി അംഗീകരിക്കുകയുള്ളൂ.