- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിസിറ്റി, വാട്ടർ നിരക്ക് വർധന അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ; പ്രഖ്യാപനം ഉടൻ നടത്താൻ മന്ത്രാലയം
കുവൈറ്റ് സിറ്റി: വിദേശികൾക്ക് തിരിച്ചടിയായി രാജ്യത്ത് നടപ്പാക്കുന്ന വെള്ളം, വൈദ്യുതി നിരക്ക് വർധന അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സെക്ടറുകളിൽ 2017 മെയ് 22-ഓടെയും ഇൻഡസ്ട്രിയൽ, അഗ്രിക്കൾച്ചറൽ മേഖലകളിൽ 2018 ഫെബ്രുവരി 22-ഓടെയുമാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുക. നിക്ഷേപമേഖലയിൽ (വാടകക്കുള്ള ഫ്‌ളാറ്റുകൾ) 1000 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ കിലോവാട്ടിന് അഞ്ച് ഫിൽസും 1001 മുതൽ 2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർ കിലോവാട്ടിന് 10 ഫിൽസും 2000ത്തിനുമേൽ കിലോവാട്ടിന് 15 ഫിൽസും നൽകേണ്ടിവരും. വ്യവസായമേഖലയിൽ കിലോവാട്ടിന് 25 ഫിൽസും കാർഷികമേഖലയിൽ കിലോവാട്ടിന് 10 ഫിൽസുമായിരിക്കും നിരക്ക്. കഴിഞ്ഞ ഏപ്രിൽ 14നാണ് ജല, വൈദ്യുതി നിരക്കുവർധന ബിൽ ആദ്യ വായനയിൽ പാർലമെന്റ് പാസാക്കിയത്. 50 വർഷത്തിനുശേഷമാണ് കുവൈത്തിൽ ജല, വൈദ്യുതി നിരക്കുവർധനക്ക് അരങ്ങൊരുങ്ങുന്നത്. 1966-ലാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. എണ്ണവിലയിടിവിന്റെ പശ്ചാത്തല
കുവൈറ്റ് സിറ്റി: വിദേശികൾക്ക് തിരിച്ചടിയായി രാജ്യത്ത് നടപ്പാക്കുന്ന വെള്ളം, വൈദ്യുതി നിരക്ക് വർധന അടുത്ത വർഷത്തോടെ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സെക്ടറുകളിൽ 2017 മെയ് 22-ഓടെയും ഇൻഡസ്ട്രിയൽ, അഗ്രിക്കൾച്ചറൽ മേഖലകളിൽ 2018 ഫെബ്രുവരി 22-ഓടെയുമാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരുത്തുക.
നിക്ഷേപമേഖലയിൽ (വാടകക്കുള്ള ഫ്‌ളാറ്റുകൾ) 1000 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ കിലോവാട്ടിന് അഞ്ച് ഫിൽസും 1001 മുതൽ 2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവർ കിലോവാട്ടിന് 10 ഫിൽസും 2000ത്തിനുമേൽ കിലോവാട്ടിന് 15 ഫിൽസും നൽകേണ്ടിവരും. വ്യവസായമേഖലയിൽ കിലോവാട്ടിന് 25 ഫിൽസും കാർഷികമേഖലയിൽ കിലോവാട്ടിന് 10 ഫിൽസുമായിരിക്കും നിരക്ക്. കഴിഞ്ഞ ഏപ്രിൽ 14നാണ് ജല, വൈദ്യുതി നിരക്കുവർധന ബിൽ ആദ്യ വായനയിൽ പാർലമെന്റ് പാസാക്കിയത്.
50 വർഷത്തിനുശേഷമാണ് കുവൈത്തിൽ ജല, വൈദ്യുതി നിരക്കുവർധനക്ക് അരങ്ങൊരുങ്ങുന്നത്. 1966-ലാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണ രേഖക്ക് അടുത്തിടെയാണ് അന്തിമരൂപമായത്.