- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ഡെസ്‌ക് ടോപ്പിൽനിന്നും ഫേസ് ബുക്ക് ലൈവ്; മൊബൈലിൽ സെൽഫിയെടുത്തു ലൈവ് ചെയ്തിരുന്നവർക്ക് ഇനി കംപ്യൂട്ടറിന്റെയോ ലാപ്ടോപ്പിന്റെയോ മുന്നിലിരുന്നാൽ മതി; ഒരു ചാനൽ തന്നെ ഒരുക്കാം
മൊബൈൽ ആപ്പിൽ മാത്രം ലഭ്യമായിരുന്ന ഫേസ്‌ബുക്ക് ലൈവ് ഇനി ഡെസ്‌ക് ടോപ്പിലും. ഇക്കഴിഞ്ഞദിവസമാണ് പുതിയ ലൈവ് സംവിധാനം ഫേസ്‌ബുക്ക് അവതരിപ്പിച്ചത്. വെബ് കാമറ ഉപയോഗിച്ചോ വീഡിയോ കാമറ ഉപയോഗിച്ചോ ഇനി ഡെസ്‌ക് ടോപ്പിൽനിന്ന് ലൈവ് നൽകാനുള്ള സംവിധാനമാണ് ഇത്. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന ഇടത്താണ് ലൈവിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് ഇടുന്നതുപോലെയോ വീഡിയോയോ ഫോട്ടോയോ അപ് ലോഡ് ചെയ്യുന്നതുപോലെയോ ലൈവിലേക്കും പോകും. ഫോട്ടോ/വീഡിയോ, ഫീലിങ്/ആക്ടിവിറ്റി, ചെക്ക് ഇൻ, ടാഗ് ഫ്രണ്ട്സ് എന്നിവയ്ക്കു ശേഷമാണ് ലൈവ് വീഡിയോക്കുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒന്നിലേറെ വീഡിയോ കാമറ ഉപയോഗിച്ചു തൽസമയ സംപ്രേഷണണത്തിനുള്ള സംവിധാനം മുമ്പുതന്നെ പേജുകൾക്ക് ഫേസ്‌ബുക്ക് അനുവദിച്ചിരുന്നു. ഇനി ഇതു വ്യക്തിഗത പ്രൊഫൈലുകൾക്കും സാധ്യമാകും എന്ന മെച്ചവുമുണ്ട്. ഇതോടുകൂടി, ഒരു ടെലിവിഷൻ ചാനലിന്റെ സങ്കേതങ്ങളെല്ലാം ഫേസ്‌ബുക്കിൽ ലഭ്യമാകുമെന്നു ചുരുക്കും. ടെലിവിഷൻ വാർത്തകളിൽ സർവസാധാരണമായ ഗ്രാഫിക്സ് ഇത്തരം ലൈവ് വീഡിയോകളിൽ ഉൾപ്പെടു
മൊബൈൽ ആപ്പിൽ മാത്രം ലഭ്യമായിരുന്ന ഫേസ്‌ബുക്ക് ലൈവ് ഇനി ഡെസ്‌ക് ടോപ്പിലും. ഇക്കഴിഞ്ഞദിവസമാണ് പുതിയ ലൈവ് സംവിധാനം ഫേസ്‌ബുക്ക് അവതരിപ്പിച്ചത്. വെബ് കാമറ ഉപയോഗിച്ചോ വീഡിയോ കാമറ ഉപയോഗിച്ചോ ഇനി ഡെസ്‌ക് ടോപ്പിൽനിന്ന് ലൈവ് നൽകാനുള്ള സംവിധാനമാണ് ഇത്.
സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന ഇടത്താണ് ലൈവിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നത്. സ്റ്റാറ്റസ് ഇടുന്നതുപോലെയോ വീഡിയോയോ ഫോട്ടോയോ അപ് ലോഡ് ചെയ്യുന്നതുപോലെയോ ലൈവിലേക്കും പോകും. ഫോട്ടോ/വീഡിയോ, ഫീലിങ്/ആക്ടിവിറ്റി, ചെക്ക് ഇൻ, ടാഗ് ഫ്രണ്ട്സ് എന്നിവയ്ക്കു ശേഷമാണ് ലൈവ് വീഡിയോക്കുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഒന്നിലേറെ വീഡിയോ കാമറ ഉപയോഗിച്ചു തൽസമയ സംപ്രേഷണണത്തിനുള്ള സംവിധാനം മുമ്പുതന്നെ പേജുകൾക്ക് ഫേസ്‌ബുക്ക് അനുവദിച്ചിരുന്നു. ഇനി ഇതു വ്യക്തിഗത പ്രൊഫൈലുകൾക്കും സാധ്യമാകും എന്ന മെച്ചവുമുണ്ട്. ഇതോടുകൂടി, ഒരു ടെലിവിഷൻ ചാനലിന്റെ സങ്കേതങ്ങളെല്ലാം ഫേസ്‌ബുക്കിൽ ലഭ്യമാകുമെന്നു ചുരുക്കും. ടെലിവിഷൻ വാർത്തകളിൽ സർവസാധാരണമായ ഗ്രാഫിക്സ് ഇത്തരം ലൈവ് വീഡിയോകളിൽ ഉൾപ്പെടുത്താനാകും.
ഒന്നിലേറെ കാമറകൾ ഉണ്ടെങ്കിൽ അവ സ്വിച്ച് ചെയ്ത് ഉപയോഗിക്കാം. ഫേസ്‌ബുക്ക് ഗ്രൂപ്പുകൽലേക്കു ബ്രോഡ്കാസ്റ്റ് ചെയ്യാനുള്ള സംവിധാനവും നിലവിൽ വന്നിട്ടുണ്ട്. വീഡിയോകൾ വലിയ രീതിയിൽ ഉപയോഗിക്കാനുള്ള ഫേസ്‌ബുക്കിന്റെ പദ്ധതിക്കു ശക്തി പകരുന്നതാണു പുതിയ ലൈവ് സംവിധാനം.