- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പുതുവർഷാഘോഷം - മാനത്ത് വർണ്ണവിസ്മയം തീർക്കാൻ അൽ മജാസ് വാട്ടർ ഫ്രണ്ട്
പുതുവർഷാഘോഷത്തിനു വർണ്ണപൊലിമയേകാൻ കരിമരുന്നു പ്രയോഗവുമായി ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്. പത്ത് മിനുട്ട് നീണ്ടു നിൽക്കുന്ന അതുല്യ പ്രദർശനമാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഖാലിദ് ലഗൂണിലെ പതിനാറു അലങ്കാര നൗകകളിൽ നിന്നാണ് കരിമരുന്ന് പ്രയോഗം നടത്തുക. തുടർന്ന് ഷാർജ ഫൗണ്ടൈന്റെ പ്രേത്യക പ്രദർശനവുമുണ്ടാവും. അൽ നൂർ ദ്വീപ്, അൽ ഖസ്ബ, ഫ്‌ളാഗ് ഐലൻഡ്, കോർണിഷ് എന്നിവിടങ്ങളിൽ നിന്നെല്ലാം ആസ്വദിക്കാവുന്ന വിധത്തിലാണ് അൽ മജാസിലെ ദൃശ്യവിരുന്നൊരുക്കുന്നത്. രുചിപ്രേമികളുടെ പ്രിയകേന്ദ്രം കൂടിയായ ഇവിടത്തെ റെസ്റ്ററന്റുകളിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ച് പ്രേത്യേക വിഭവങ്ങളുമുണ്ടാവും. മാനത്തെ വർണ്ണവിസ്മയം ആസ്വദിച്ച് കൊണ്ട് രുചിയാസ്വദിക്കാനുള്ള ബാൽക്കണി സൗകര്യവുമുണ്ട്. കഴിഞ്ഞ വർഷം അൽ മജാസിലെ പുതുവർഷാഘോഷം ആസ്വദിക്കാൻ യുഎഇയുടെ വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെത്തിയിരുന്നു. അതിനേക്കാൾ മികച്ച കാഴ്ചകളാണ് ഇത്തവണ ഒരുക്കുന്നതെന്ന് അൽ മജാസ് വാട്ടർ ഫ്രണ്ട് മാനേജർ മർവ ഉബൈദ് അൽ ഷംസി പറയുന്നു - ''കഴിഞ്ഞ വർഷത്തെ കരിമരുന്നു
പുതുവർഷാഘോഷത്തിനു വർണ്ണപൊലിമയേകാൻ കരിമരുന്നു പ്രയോഗവുമായി ഷാർജ അൽ മജാസ് വാട്ടർഫ്രണ്ട്. പത്ത് മിനുട്ട് നീണ്ടു നിൽക്കുന്ന അതുല്യ പ്രദർശനമാണ് അതിഥികൾക്കായി ഒരുക്കുന്നത്. ഖാലിദ് ലഗൂണിലെ പതിനാറു അലങ്കാര നൗകകളിൽ നിന്നാണ് കരിമരുന്ന് പ്രയോഗം നടത്തുക. തുടർന്ന് ഷാർജ ഫൗണ്ടൈന്റെ പ്രേത്യക പ്രദർശനവുമുണ്ടാവും.
അൽ നൂർ ദ്വീപ്, അൽ ഖസ്ബ, ഫ്‌ളാഗ് ഐലൻഡ്, കോർണിഷ് എന്നിവിടങ്ങളിൽ നിന്നെല്ലാം ആസ്വദിക്കാവുന്ന വിധത്തിലാണ് അൽ മജാസിലെ ദൃശ്യവിരുന്നൊരുക്കുന്നത്. രുചിപ്രേമികളുടെ പ്രിയകേന്ദ്രം കൂടിയായ ഇവിടത്തെ റെസ്റ്ററന്റുകളിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ച് പ്രേത്യേക വിഭവങ്ങളുമുണ്ടാവും. മാനത്തെ വർണ്ണവിസ്മയം ആസ്വദിച്ച് കൊണ്ട് രുചിയാസ്വദിക്കാനുള്ള ബാൽക്കണി സൗകര്യവുമുണ്ട്.
കഴിഞ്ഞ വർഷം അൽ മജാസിലെ പുതുവർഷാഘോഷം ആസ്വദിക്കാൻ യുഎഇയുടെ വിവിധഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെത്തിയിരുന്നു. അതിനേക്കാൾ മികച്ച കാഴ്ചകളാണ് ഇത്തവണ ഒരുക്കുന്നതെന്ന് അൽ മജാസ് വാട്ടർ ഫ്രണ്ട് മാനേജർ മർവ ഉബൈദ് അൽ ഷംസി പറയുന്നു - ''കഴിഞ്ഞ വർഷത്തെ കരിമരുന്നു പ്രയോഗത്തിന് മികച്ച അഭിപ്രായമായിരുന്നു. യുഎയിലെ ഏറ്റവും മികച്ച ആഘോഷങ്ങളിൽ ഒന്നായി അതുമാറി. അതിനേക്കാൾ മികച്ച ദൃശ്യവിരുന്നാവും ഇത്തവണ. റെസ്റ്ററന്റുകളിലെ പുത്തൻ പ്രേത്യേക വിഭവങ്ങളും മറ്റു അലങ്കാരങ്ങളും കൂടിയാവുമ്പോൾ മറക്കാനാവാത്ത ഓർമ്മയാവും ഓരോ സഞ്ചാരികൾക്കും. കഴിവതും നേരത്തെ എത്തിച്ചേർന്നാൽ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാനും മജാസിലെ പ്രേത്യേക കാഴ്ചകൾ ആസ്വദിക്കാനുമാവും'' - മർവ അൽ ഷംസി പറഞ്ഞു.
കുടുംബസമേതം ആഘോഷിക്കാൻ വേണ്ട സൗകര്യങ്ങളുള്ളതിനാൽ ദുബായ്, അജ്മാൻ എന്നീ സമീപ എമിറേറ്റുകളിൽ നിന്നെല്ലാം മലയാളികളടക്കമുള്ള കുടുംബങ്ങൾ കഴിഞ്ഞ വർഷം പുതുവർഷമാഘോഷിക്കാൻ അൽ മജാസിലെത്തിയിരുന്നു. സൗകര്യപ്രദമായ പാർക്കിങ്, വിശാലമായ കളിയിടങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കോർണിഷ്, ഫോട്ടോഗ്രാഫിക്ക് അനുകൂലമായ സാഹചര്യങ്ങൾ എന്നിവയാണ് ഇവിടേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിച്ചത്.
യുഎഇയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിൽ ഒന്നായ അൽ മജാസ് വാട്ടർഫ്രണ്ടിൽ ശൈത്യകാല ആഘോഷവും നടക്കുന്നുണ്ട്. ജനുവരി പതിനഞ്ചു വരെ നീണ്ടു നിൽക്കുന്ന പ്രേത്യക ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പ്രദർശനങ്ങളും മത്സരങ്ങളുമുണ്ട്. ദൂരെ നിന്ന് വരുന്നവർക്ക് ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. റെസ്റ്ററന്റുകളിലെ ബാൽക്കണി വ്യൂ, പാർക്കിങ് എന്നിവയെല്ലാം നേരത്തെ ഉറപ്പിച്ചു വെക്കാം. നമ്പർ - 065 511 7011