- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവ. ഡോ. ജോർജ് വർഗീസിന്റെ പുതുവത്സര സന്ദേശം അഞ്ചിന്
ഹൂസ്റ്റൺ: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രാർത്ഥനയ്ക്കും വചനം കേൾവിക്കുമായി ഒത്തു ചേരുന്നവരുടെ ടെലികോൺഫറൻസ് വേദിയായ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈനിൽ കൊച്ചി മാർത്തോമ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെന്റർ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ജനുവരി അഞ്ചിന് (ചൊവ്വ) പുതുവത്സര സന്ദേശം നൽകും.മാരാമൺ കൺവൻഷൻ പരിഭാഷകനു
ഹൂസ്റ്റൺ: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രാർത്ഥനയ്ക്കും വചനം കേൾവിക്കുമായി ഒത്തു ചേരുന്നവരുടെ ടെലികോൺഫറൻസ് വേദിയായ ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈനിൽ കൊച്ചി മാർത്തോമ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെന്റർ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ജനുവരി അഞ്ചിന് (ചൊവ്വ) പുതുവത്സര സന്ദേശം നൽകും.
മാരാമൺ കൺവൻഷൻ പരിഭാഷകനും മാർത്തോമ സഭയുടെ ചാനൽ പ്രോഗ്രാമായ മലങ്കര ദർശൻ ടിവിയിലൂടെയും 'ബി പോസിറ്റീവ് കൗൺസിലിങ്' പരിപാടി ശാലോം ടിവിയിൽ അവതരിപ്പിച്ചും ശ്രദ്ധേയനായ റവ. ജോർജ് വർഗീസ് നിരവധി നോവലുകളും ചെറുകഥകളും 'ജീവി' എന്ന തൂലിക നാമത്തിൽ എഴുതിയിട്ടുണ്ട്. മാർത്തോമ യുവജനസഖ്യം ജനറൽ സെക്രട്ടറിയുമായ റവ. ജോർജ് വർഗീസ് മികച്ച സംഘാടകൻ കൂടിയാണ്.
സന്ദേശം കേൾക്കുവാൻ താല്പര്യമുള്ളവർ 1 605 562 3140 ഫോൺ നമ്പർ ഡയൽ ചെയ്തതിനുശേഷം 656740 കോഡ് ഡയൽ ചെയ്യണം. എല്ലാ ചൊവ്വാ ദിനങ്ങളിലും ന്യൂയോർക്ക് സമയം ഒമ്പതിന് പ്രെയർ ലൈൻ ആരംഭിക്കും.
വിവരങ്ങൾക്ക്: സി.വി. സാമുവൽ (ഡിട്രോയ്റ്റ്) 586 216 0602 , ടി. എ. മാത്യു (ഹൂസ്റ്റൺ) 832 771 2504.
റിപ്പോർട്ട്: പി.പി. ചെറിയാൻ