- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്ക് ഊബർ ഡ്രൈവർമാരുടെ കുറഞ്ഞ വേതനം 17.22 ഡോളർ ആക്കി ഉയർത്തി
ന്യൂയോർക്ക് സിറ്റി: ഊബർ, ലിഫ്റ്റ് ഡ്രൈവർമാരുടെ കുറഞ്ഞ വേതനം മണിക്കൂറിന്(ചെലവ്ക്കു പുറമെ)(17.22) ഡോളറാക്കി ഉയർത്തികൊണ്ടു സിറ്റി നിയമം പാസ്സാക്കി. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 11.90 ൽ നിന്നും ഏകദേശം അഞ്ചു ഡോളർ അധികം നൽകുന്ന അമേരിക്കയിലെ ആദ്യ സിറ്റി എന്ന ബഹുമതി ഇതോടെ ന്യൂയോർക്കിനു ലഭ്യമായി. കഴിഞ്ഞ രണ്ടുവർഷമായി ഡ്രൈവർമാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ശമ്പള വർദ്ധനവാണ് 2019 ജനുവരി മദ്ധ്യത്തോടെ നിലവിൽ വരുന്നത്.ന്യൂയോർക്ക് സിറ്റിയിലെ 70000 ത്തോളം വരുന്ന ഡ്രൈവർമാരെ പ്രതിനിധാനം ചെയ്യുന്ന ഇൻഡിപെന്റന്റ്(Indipendent) ഡ്രൈവേഴ്സ് ഗിൽഡ് സിറ്റിയുടെ തീരുമാനം സ്വാഗതം ചെയ്തു. വർദ്ധനവ് നിലവിൽവരുന്നതോടെ പ്രതിവർഷ വരുമാനം 9600 വർദ്ധനവുണ്ടാകും.ശമ്പള വർദ്ധനവ് ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും, ഇതു യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഊബർ, ലിഫ്റ്റ് കമ്പനി അധികൃതർ പറഞ്ഞു.ന്യൂയോർക്ക് സിറ്റി ടാക്സി ആൻഡ് ലിമസിൽ കമ്മിഷനാണ് (TLC) പുതിയ നിയമം കൊണ്ടുവന്നത്. ഡ്രൈവർമാർക്ക് കമ്പനികൾ കൂടുതൽ തുക നൽക
ന്യൂയോർക്ക് സിറ്റി: ഊബർ, ലിഫ്റ്റ് ഡ്രൈവർമാരുടെ കുറഞ്ഞ വേതനം മണിക്കൂറിന്(ചെലവ്ക്കു പുറമെ)(17.22) ഡോളറാക്കി ഉയർത്തികൊണ്ടു സിറ്റി നിയമം പാസ്സാക്കി. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 11.90 ൽ നിന്നും ഏകദേശം അഞ്ചു ഡോളർ അധികം നൽകുന്ന അമേരിക്കയിലെ ആദ്യ സിറ്റി എന്ന ബഹുമതി ഇതോടെ ന്യൂയോർക്കിനു ലഭ്യമായി.
കഴിഞ്ഞ രണ്ടുവർഷമായി ഡ്രൈവർമാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്ന ശമ്പള വർദ്ധനവാണ് 2019 ജനുവരി മദ്ധ്യത്തോടെ നിലവിൽ വരുന്നത്.ന്യൂയോർക്ക് സിറ്റിയിലെ 70000 ത്തോളം വരുന്ന ഡ്രൈവർമാരെ പ്രതിനിധാനം ചെയ്യുന്ന ഇൻഡിപെന്റന്റ്(Indipendent) ഡ്രൈവേഴ്സ് ഗിൽഡ് സിറ്റിയുടെ തീരുമാനം സ്വാഗതം ചെയ്തു.
വർദ്ധനവ് നിലവിൽവരുന്നതോടെ പ്രതിവർഷ വരുമാനം 9600 വർദ്ധനവുണ്ടാകും.ശമ്പള വർദ്ധനവ് ടാക്സി ചാർജ്ജ് വർദ്ധിപ്പിക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും, ഇതു യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് ഊബർ, ലിഫ്റ്റ് കമ്പനി അധികൃതർ പറഞ്ഞു.ന്യൂയോർക്ക് സിറ്റി ടാക്സി ആൻഡ് ലിമസിൽ കമ്മിഷനാണ് (TLC) പുതിയ നിയമം കൊണ്ടുവന്നത്.
ഡ്രൈവർമാർക്ക് കമ്പനികൾ കൂടുതൽ തുക നൽകേണ്ടിവരുമെന്ന്ും എന്നാൽ ന്യൂയോർക്കിലെ ജനം ടാക്സി കൂലി വർദ്ധനവ് നൽകാൻ തയ്യറാകുമെന്നാണ് ടി.എൽ.സി. അദ്ധ്യക്ഷ മീരാ ജോഷി അഭിപ്രായപ്പെട്ടത്.