ന്യൂയോർക്ക്: ന്യൂയോർക്ക് സെന്റ് ജോൺസ് മാർത്തോമാ ചർച്ച് സീനിയർ സിറ്റിസൺ ഗ്രൂപ്പ് നവംബർ 17ന് ഹാർമണി 2018 സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ന്യൂയോർക്കിലെ അനുഗ്രഹീത ഗായകരെ ഉൾപ്പെടുത്തി രൂപീകരിച്ച ഷാരോൺ വോയ്സാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്.

നിരവധി വേദികളിൽ ഗാനാലാപനത്തിലൂടെ കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ സാറാ പീറ്റർ, റോഷിൻ മാമൻ, ഷാജു പീറ്റൻ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത സന്ധ്യ ആസ്വദിക്കുവാൻ ഏവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന മുഴുവൻ തുകയും ചാരിറ്റി പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് ഇടവക വികാരി റവ.മാത്യു വർഗീസ് അറിയിച്ചു. പരിപാടി വിജയിപ്പിക്കുന്നതിന് വിപുലമായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് റവ.മാത്യു വർഗീസ്718 465 2358, എം. തോമസ്718 343 7663, സി.വി.സൈമൺ കുട്ടി516 742 3520, ജോൺ മാത്യു576 849 8416, മാത്യു ജോർജ് 516 742 3686