- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്ക് സെന്റ് ജോൺസ് മാർത്തോമാ ചർച്ച് ഹാർമണി നൈറ്റ് 2018 അവിസ്മരണീയമായി
ന്യൂയോർക്ക് : ന്യൂയോർക്ക് സെന്റ് ജോൺസ് മാർത്തോമാ ചർച്ച് സീനിയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവമബർ 17 ശനിയാഴ്ച സംഘടിപ്പിച്ച ഹാർമണി നൈറ്റ് 2018 പ്രേക്ഷകർക്ക് അവിസ്മരണീയാനുഭവമായി.ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സീനിയർ സിറ്റിസൺ കെ ടി ഇടിചാണ്ടിയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. ഇടവക വികാരി റവ മാത്യു വർഗീസ് അദ്ധ്യക്ഷനായിരുന്നു. നശ്വരവും, അനശ്വരവുമായ ഇരുലോകങ്ങളിലും ഒരുപോലെ മുഴങ്ങിക്കൊണ്ടിരിക്കുകയും, പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് സംഗീതമെന്ന് അച്ചൻ ഉദാഹരണങ്ങൾ സഹിതം സമർത്ഥിച്ചു. ചർച്ച ഗായക സംഘാംഗങ്ങളുടെ ഗാനാലാപനത്തിനു ശേഷം രണ്ട് മണിക്കൂർ നീണ്ടു നിന്ന ഹാർമണി നൈറ്റിൽ ന്യൂയോർക്കിലെ അനുഗ്രഹീത ഗായകരായ ഷാജു പീറ്റർ സാറാ പീറ്റർ, റോഷൻ മാമ്മൻ എന്നിവർ പാടിയ വിവിധ ഭാഷയിലുള്ള ഗാനങ്ങൾ ശ്രവണ സുന്ദരവും, ആസ്വാദ്യകരവുമായിരുന്നു. ദേവാലയത്തിനകത്തു തിങ്ങിക്കൂടിയിരുന്നവർ കരഘോഷത്തോടെയാണ് ഗായകരെ പ്രോത്സാഹിപ്പിച്ചത്. ഗായകസംഘാംഗങ്ങളും, ഷാറോൺ വോയ്സ് ട്രൂപ്പും ചേർന്ന് ആലപിച്ച സമാപനഗാനം തികച്ചും വ്യത്യസ്ഥവും,
ന്യൂയോർക്ക് : ന്യൂയോർക്ക് സെന്റ് ജോൺസ് മാർത്തോമാ ചർച്ച് സീനിയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നവമബർ 17 ശനിയാഴ്ച സംഘടിപ്പിച്ച ഹാർമണി നൈറ്റ് 2018 പ്രേക്ഷകർക്ക് അവിസ്മരണീയാനുഭവമായി.ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സീനിയർ സിറ്റിസൺ കെ ടി ഇടിചാണ്ടിയുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു.
ഇടവക വികാരി റവ മാത്യു വർഗീസ് അദ്ധ്യക്ഷനായിരുന്നു. നശ്വരവും, അനശ്വരവുമായ ഇരുലോകങ്ങളിലും ഒരുപോലെ മുഴങ്ങിക്കൊണ്ടിരിക്കുകയും, പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് സംഗീതമെന്ന് അച്ചൻ ഉദാഹരണങ്ങൾ സഹിതം സമർത്ഥിച്ചു.
ചർച്ച ഗായക സംഘാംഗങ്ങളുടെ ഗാനാലാപനത്തിനു ശേഷം രണ്ട് മണിക്കൂർ നീണ്ടു നിന്ന ഹാർമണി നൈറ്റിൽ ന്യൂയോർക്കിലെ അനുഗ്രഹീത ഗായകരായ ഷാജു പീറ്റർ സാറാ പീറ്റർ, റോഷൻ മാമ്മൻ എന്നിവർ പാടിയ വിവിധ ഭാഷയിലുള്ള ഗാനങ്ങൾ ശ്രവണ സുന്ദരവും, ആസ്വാദ്യകരവുമായിരുന്നു. ദേവാലയത്തിനകത്തു തിങ്ങിക്കൂടിയിരുന്നവർ കരഘോഷത്തോടെയാണ് ഗായകരെ പ്രോത്സാഹിപ്പിച്ചത്. ഗായകസംഘാംഗങ്ങളും, ഷാറോൺ വോയ്സ് ട്രൂപ്പും ചേർന്ന് ആലപിച്ച സമാപനഗാനം തികച്ചും വ്യത്യസ്ഥവും, പുതുമ നിറഞ്ഞതുമായിരുന്നു.
ഇടവകക്കുവേണ്ടി സി വി സൈമൺ കുട്ടി സ്വാഗതവും, മാത്യു പി ജോർജ് നന്ദിയും പറഞ്ഞു.