ണം കൊടുത്താൽ എന്തും കൺമുമ്പിലെത്തുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. ഇപ്പോളിതാ പണം കൊടുത്താൽ നിങ്ങൾക്ക് ശുദ്ധവായുവരെ നിങ്ങളുടെ കൈയിലെത്തും. മറ്റെങ്ങുമല്ല ന്യൂസിലന്റിലാണ് നല്ല ശുദ്ധമായ വായു വിലപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ഓക് ലന്റ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ് 100 ഡോളർ കൊടുത്താൽ നല്ല ശുദ്ധവായു ലഭിക്കുക. പ്യുർ ഫ്രഷ് ന്യൂസിലന്റ് എയർ എന്ന പേരിൽ ബോട്ടിലിനുള്ളിൽ പായ്ക്ക് ചെയ്ത രീതിയിലാണ് ശുദ്ദവായു എത്തിയിട്ടുള്ളത്. ഇതിന്റെ ഫോട്ടോകളും സോഷ്യ്ൽമീഡിയ വഴി പ്രചരിക്കുന്നുണ്ട്.

ക്യാനിനൊപ്പം വായുശ്വസിക്കാനുതകുന്ന തരത്തിലുള്ള ഒരു മുഖാവരണവും ഉണ്ടാകം. കിവിയാന എന്ന് പേരുള്ള കമ്പനിയാണ് ശുദ്ധവായു വില്പനയ്ക്ക് എത്തിച്ചത്.