ർഭം അലസലിനോ പ്രസവത്തിനോ ശേഷം അമ്മമാർക്കും പങ്കാളികൾക്കും മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകാനുള്ള ബില്ലിന് ന്യൂസിലാന്റ് പാർലമെന്റ് അംഗീകാരം നൽകി. കഴിഞ്ഞദിവസം ലേബർ മന്ത്രി ജിന്നി ആൻഡേഴ്‌സൻ അവതരിപ്പിച്ച ബില്ലിൽ പാർലമെന്റ് അംഗങ്ങൾ പാസാക്കിയതോടെയാണ് അംഗീകാരം ലഭിച്ചത്.

ഗർഭധാരണം, പ്രസവം, ഗർഭം അലസൽ എന്നിവയെക്കുറിച്ച് നമ്മുടെ സമൂഹത്തിന് തുറന്നൊരു ചർച്ചയ്ക്ക് സഹായിക്കുമെന്നും തൊഴിലാളികളുടെ അവകാശങ്ങളും സംബന്ധ്ിച്ചുള്ള ന്യായമായ നീക്കമാണിതെന്നും ആൻഡേഴ്‌സൻ അറിയിച്ചു.അവധിക്കാല ദിവസങ്ങളിലും അസുഖ അവധിയിലും നിലവിലുള്ള ന്യൂസിലാന്റ് നിയമത്തിലെ ഭേദഗതിയാണ് ഗർഭം അലസൽ ബില്ലിലൂടെ വരുത്തിയിരിക്കുന്നത്. ഒരു കുട്ടിയെ ദത്തെടുക്കാൻ അല്ലെങ്കിൽ വാടക ഗർഭത്തിലൂടെ ജനിക്കാൻ ആഗ്രഹിക്കുന്നവർക്കും ബയോളജിക്കൽ രക്ഷകർത്താവ് ആണെങ്കിൽ കൂടി ബിൽ ബാധകമാണ്

ന്യൂസിലാന്റിൽ ഓരോ വർഷവും 20,000 സ്ത്രീകൾക്ക് ഗർഭം അലസുന്നുണ്ടെന്ന് കണക്കുകൾ.ഇത്തരം നിയമനിർമ്മാണം ആദ്യമായി പാസാക്കിയവരിൽ ന്യൂസിലാന്റ് ഉണ്ടെങ്കിലും മറ്റ് രാജ്യങ്ങൾ ഇത് പിന്തുടരുമെന്നാണ് കരുതുന്നതെന്നും അംഗങ്ങൾ 

അറിയിച്ചു