- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
പലിശ നിരക്ക് മൂന്നു ശതമാനമായി കുറച്ചു; വീണ്ടും ഇളവിന് സാധ്യത
വെല്ലിങ്ടൺ: പലിശ നിരക്ക് മൂന്നു ശതമാനമായി കുറച്ചു കൊണ്ട് റിസർവ് ബാങ്ക് ഓഫ് ന്യൂസിലാൻഡ് ഉത്തരവായി. ആറ് ആഴ്ചക്കിടയിൽ ഇതു രണ്ടാം തവണയാണ് പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ന്യൂസിലാൻഡ് ഉത്തരവാകുന്നത്. നിലവിൽ 3.25 ശതമാനമായിരുന്ന നിരക്ക് മൂന്നു ശതമാനത്തിലേക്ക് താഴ്‌ത്തുകയായിരുന്നു. പലിശ നിരക്കിൽ ഇനിയും ഇളവുണ്ടാകുമെന്ന് സൂചിപ്പിച്
വെല്ലിങ്ടൺ: പലിശ നിരക്ക് മൂന്നു ശതമാനമായി കുറച്ചു കൊണ്ട് റിസർവ് ബാങ്ക് ഓഫ് ന്യൂസിലാൻഡ് ഉത്തരവായി. ആറ് ആഴ്ചക്കിടയിൽ ഇതു രണ്ടാം തവണയാണ് പലിശ നിരക്ക് കുറച്ച് റിസർവ് ബാങ്ക് ഓഫ് ന്യൂസിലാൻഡ് ഉത്തരവാകുന്നത്. നിലവിൽ 3.25 ശതമാനമായിരുന്ന നിരക്ക് മൂന്നു ശതമാനത്തിലേക്ക് താഴ്‌ത്തുകയായിരുന്നു. പലിശ നിരക്കിൽ ഇനിയും ഇളവുണ്ടാകുമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് നിലവിൽ മൂന്നു ശതമാനം നിരക്ക് ഗവർണർ ഗ്രീം വീലർ പ്രഖ്യാപിച്ചത്.
അതേസമയം ഇന്നു രാവിലെ ചേരുന്ന റിസർവ് ബാങ്ക് മണിട്ടറി യോഗം നിരക്കിൽ വെട്ടിച്ചുരുക്കൽ നടത്തുമെന്ന് ഈ രംഗത്തെ വിദഗ്ധരെല്ലാം പ്രവചിച്ചിരുന്നതാണ്. കഴിഞ്ഞ വർഷം നാലു തവണയാണ് പലിശ നിരക്കിൽ ഇളവു വരുത്തിയത്. നിരക്കിൽ ഇളവു വരുത്തിയതോടെ ഓക്ക്‌ലാൻഡിലെ ഹൗസിങ് മാർക്കറ്റിലും രാജ്യത്തെ ഡയറി ഉത്പന്നങ്ങളുടെ ഡിമാൻഡിലും ഏറെ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.
രാജ്യം നേരിടുന്ന കുറഞ്ഞ നാണ്യപ്പെരുപ്പത്തിൽ നിന്നും രക്ഷനേടുന്നതിനാണ് റിസർവ് ബാങ്ക് പലിശ ഇളവ് നൽകിയതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. കൂടാതെ രാജ്യത്തിന്റെ പ്രധാന കയറ്റുമതിയായ ഡയറി ഉത്പന്നങ്ങളുടെ വിലയിടിവും നികത്തുന്നതിനും വേണ്ടിയാണിതെന്ന് പറയപ്പെടുന്നു. നിലവിലുള്ള താഴ്ന്ന നിരക്കു മൂലം രാജ്യത്തെ സമ്പദ് ഘടന 2.5 ശതമാനം എന്ന നിരക്കിൽ വളർച്ചപ്രാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിർമ്മാണ മേഖലയിലെ ഉണർവും ഉയർന്ന തോതിലുള്ള കുടിയേറ്റവും ഇതിന് സഹായകമാകുന്നു.