- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓക്ലൻഡിൽ 58 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച് ന്യൂസീലൻഡ്
വെല്ലിങ്ടൺ: രാജ്യത്ത് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ച് ന്യൂസീലൻഡ് ഭരണകൂടം. പ്രധാനമന്ത്രി ജസിൻഡ ആർഡേൺ ആണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലൻഡിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഇതെന്നാണ് സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്യൂസീലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ലൻഡിലാണ് 58 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾ വാക്സിൻ എടുത്തിരുന്നില്ല. രോഗി യാത്ര ചെയ്തതായി കരുതപ്പെടുന്ന ഓക്ലൻഡ്, കോറോമാൻഡൽ പെനിൻസുല എന്നിവിടങ്ങളിൽ ഒരാഴ്ച അതിശക്തമായ നിയന്ത്രണങ്ങളോടുകൂടിലുള്ള ലോക്ഡൗൺ ആയിരിക്കും.
ചൊവ്വാഴ്ച രാത്രി 11.59 മുതൽ മൂന്നു ദിവസം രാജ്യത്ത് കർശന നിയന്ത്രണങ്ങളായിരിക്കുമെന്നും ജനങ്ങൾ പൂർണമായി വീടിനകത്ത് കഴിയണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പാണ് ന്യൂസീലൻഡിൽ ഏറ്റവും ഒടുവിൽ കർശന ലോക്ഡൗൺ ഏർപ്പെടുത്തിയത്.
ന്യൂസീലൻഡിലെ കോവിഡ് പ്രതിരോധം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മൂവായിരത്തോളം പേർക്കു മാത്രമാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത്. അമ്പത് ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 26 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂസ് ഡെസ്ക്