ലോകത്തിൽ ആത്മഹത്യാ നിരക്ക് കൂടിയ രാജ്യങ്ങളിൽ ന്യൂസിലന്റ് രണ്ടാം സ്ഥാനത്താണെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തേക്കാൾ രാജ്യത്ത് ആത്മഹത്യാ നിരക്ക് ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മെന്റൽ ഹെൽത്ത് അഡ്വക്കേറ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഏകദേശം 600 ഓളം പേർ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തുവെന്നും കണക്കുകൾ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ കണക്കുകളിൽ പെടാത്ത ആത്മഹത്യകളും രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആത്മഹത്യക്ക് കാരണമായി വിദഗ്ദ്ധർ പറയുന്നത് മദ്യവും മയക്കുമരുന്നും തന്നെയാണ്. മാനസിക സമ്മർദ്ദം ബാധിച്ച 15 നും 24നും ഇടയിലുള്ള കൗമാരക്കാരുടെ എണ്ണം 11 ശതമാനായി ഉയർന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതും കഴിഞ്ഞ വർഷങ്ങളിലേക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ സൂചനപ്പിക്കുന്നു.

ആത്ഹത്യ ചെയ്യുന്നവരിൽ ഏറെയും കൗമാരക്കാരണെന്നും മാനസിക സമ്മർദ്ദങ്ങൾ മൂലമുണ്ടാകുന്ന മാനസികനില തെറ്റൽ ആത്മഹത്യക്ക് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.