- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
പുതിയ ദേശീയ പതാക; ന്യൂസിലാൻഡിൽ ആദ്യഘട്ട വോട്ടിങ് ആരംഭിച്ചു
വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ പുതിയ ദേശീയ പതാക സംബന്ധിച്ച് ആദ്യ ഘട്ട വോട്ടിങ് ആരംഭിച്ചു. ബ്രിട്ടന്റെയും ഓസ്‌ട്രേലിയയുടേയും പതാകയുമായി ഏറെ സാദൃശ്യമുള്ളതിനാലാണ് ദേശീയ പതാക മാറ്റുന്നതിനെക്കുറിച്ച് ന്യൂസിലാൻഡിൽ വോട്ടിങ് ആരംഭിച്ചത്. നിലവിൽ അഞ്ചു പുതിയ പതാകയുടെ ഡിസൈനുകളാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഇതിൽ നിന്നും ഒരെണ്ണം റഫറണ്ടം വഴ
വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ പുതിയ ദേശീയ പതാക സംബന്ധിച്ച് ആദ്യ ഘട്ട വോട്ടിങ് ആരംഭിച്ചു. ബ്രിട്ടന്റെയും ഓസ്‌ട്രേലിയയുടേയും പതാകയുമായി ഏറെ സാദൃശ്യമുള്ളതിനാലാണ് ദേശീയ പതാക മാറ്റുന്നതിനെക്കുറിച്ച് ന്യൂസിലാൻഡിൽ വോട്ടിങ് ആരംഭിച്ചത്. നിലവിൽ അഞ്ചു പുതിയ പതാകയുടെ ഡിസൈനുകളാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഇതിൽ നിന്നും ഒരെണ്ണം റഫറണ്ടം വഴി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഡിസംബർ 11 വരെയാണ് റഫറണ്ടം തുടരുക. അടുത്ത മാർച്ചിൽ രണ്ടാം ഘട്ട റഫറണ്ടം നടത്തും.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി ജോൺ കീയുടെ നേതൃത്വത്തിൽ കൺസർവേറ്റീവ് സർക്കാർ മൂന്നാം തവണ അധികാരത്തിൽ ഏറിയപ്പോൾ തന്നെ പതാക പരിഷ്‌ക്കരണം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നതാണ്. നിലവിലുള്ള പതാക ഓസ്‌ട്രേലിയൻ പതാകയുമായി ഏറെ സാദൃശ്യപ്പെട്ടിരിക്കുന്നുവെന്നും അത് പലപ്പോഴും ആശയക്കുഴപ്പത്തിന് കാരണമാകാറുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
നിലവിലുള്ള ദേശീയ പതാക 1900കളിൽ സ്വീകരിച്ചതാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ രൂപീകരിച്ച പതാകയിൽ ബ്രിട്ടന്റെ യൂണിയൻ ജാക്കും ഉൾപ്പെട്ടിരുന്നു. ഇതും നീക്കം ചെയ്യുന്നതിനാണ് പുതിയ പതാകയ്ക്ക് രൂപം നൽകിയിരിക്കുന്നത്.