കാന്‍സര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ജീവിതത്തോട് മല്ലിടുന്ന ഹുസൈന്‍ അന്‍സാരിയെന്ന ബോംബൈ സ്വദേശിയ്ക്കായി ഇന്ത്യക്കാര്‍ ഒരുമിക്കുന്നു. രണ്ട് വര്‍ഷത്തിലേറെയായി ഹുസൈന്‍ രോഗബാധിതനായി സൗത്ത് ലാന്റ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അദ്ദേഹത്തിന് സ്വ്ന്തം നാട്ടിലേക്ക് തുടര്‍ ചികിത്സയ്ക്കായി പോകാനുള്ള തുക കണ്ടെത്തുകയാണ് ഇപ്പോള്‍ സൗത്ത് ലാന്റ് ഇന്ത്യന്‍ കമ്യൂണിറ്റി ഭാരവാഹികള്‍.

40,000 ഡോളര്‍മുതല്‍ 60,000ഡോളര്‍ വരെ വിലയുള്ള എയര്‍ ആംബുലന്‍സ് സേവനത്തിലൂടെ ഇത് സാധ്യമാക്കാനാണ് ഇന്ത്യന്‍ സമൂഹം ശ്രമിക്കുന്നത്.നിങ്ങള്‍ക്കും ഹുസൈനായി ചെറിയ തുകയെങ്കിലും നല്കി ഈ കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കാളിയാകാവുന്നതാണ്. ഇതിനായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാം

https://givealittle.co.nz/cause/help-husain-fly-home-for-his-final-days

കുടുംബത്തിന്റെ പിന്തുണയൊന്നുമില്ലാതെ കഴിയുന്ന ഹുസൈന് ജന്മനാടായ ഇന്ത്യയിലേക്ക് മടങ്ങുക എന്നതാണ് ആഗ്രഹം. ഭാര്യയും10 വയസ്സുള്ള ഒരു മകനുമടങ്ങിയതാണ് കുടുംബം.