- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവുകളുമായി ന്യൂസിലന്റ്; താത്കാലികമായി നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി; ഭാഷാ പരിഞ്ജാന മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി നഴ്‌സിങ് കൗൺസിലും
തൊഴിൽ ക്ഷാമം രൂക്ഷമായതോടെ വിദേശ തൊഴിലാളികളെ കൂടുതൽ ആകർഷിക്കുന്നത് ലക്ഷ്യമിട്ട് ന്യൂസിലാൻഡ് സർക്കാർ ഇമിഗ്രേഷൻ നിയമങ്ങളിൽ താൽക്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ചു.ആയിരക്കണക്കിന് അധിക തൊഴിലാളികളെ നിയമിക്കുന്നതിനായിട്ടാണ് ഇമിഗ്രേഷൻ നിയമങ്ങളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തുമെന്ന് ഇമിഗ്രേഷൻ മന്ത്രി മൈക്കൽ വുഡ് ഞായറാഴ്ച അറിയിച്ചത്.
വർക്കിങ് ഹോളിഡേ വിസ സ്‌കീമിന് കീഴിലുള്ള സംഖ്യകൾ താൽക്കാലികമായി ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വുഡ് പറഞ്ഞു. ഇതോടൊര്രം സെക്ടർ കരാറുകളിലൂടെ നിർണായക മേഖലകൾക്ക് ശരാശരി വേതന ഇളവുകൾ നൽകൽ, രാജ്യത്ത് ഇതിനകം തന്നെ തൊഴിലാളികളെ നിലനിർത്തുന്നതിന് വിസ നീട്ടൽ എന്നിവയും നടപടികളിൽ ഉൾപ്പെടുന്നു.
യുകെ അല്ലെങ്കിൽ കാനഡ പോലുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിൽ, 12 മാസം വരെ അല്ലെങ്കിൽ ചിലപ്പോൾ അതിലും കൂടുതൽ സമയത്തേക്ക് ന്യൂസിലാൻഡിൽ പ്രവേശിക്കാനും ജോലി ചെയ്യാനും വിസ സ്‌കീം ആളുകളെ അനുവദിക്കുന്നു.കൂടുതൽ വർക്കിങ് ഹോളിഡേ വിസ സ്ലോട്ടുകൾ തുറക്കുന്നതിലൂടെ, വർഷത്തിൽ 12,000 അധിക തൊഴിലാളികളെ ന്യൂസിലാൻഡ് പ്രതീക്ഷിക്കുന്നത്.
2022 ഓഗസ്റ്റ് 26 നും 2023 മെയ് 31 നും ഇടയിൽ കാലഹരണപ്പെടുന്ന ഓൺഷോർ വർക്കിങ് ഹോളിഡേ മേക്കേഴ്സ് വിസകൾ 6 മാസത്തേക്ക് നീട്ടുമെന്നും വിദേശത്തുള്ളവർക്ക് യാത്ര ചെയ്യാൻ കൂടുതൽ സമയം നൽകുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ വിദേശ റിക്രൂട്ട്‌മെന്റിനുള്ള ഇംഗ്‌ളീഷ് ഭാഷാ പരിജ്ഞാന മാനദണ്ഡങ്ങളിൽ ന്യൂസിലൻഡ് നഴ്‌സിങ് കൗൺസിൽ ഭേദഗതി വരുത്തി. 2022 ഓഗസ്റ്റ് 19 മുതൽ ഇതിനു പ്രാബല്യമുണ്ട്. അപേക്ഷ കാലഹരണപ്പെട്ടു പോയവർക്ക് പുതിയ മാനദണ്ഡം അനുസരിച്ച് വീണ്ടും അപേക്ഷിക്കാനും അവസരമുണ്ട്.
ഐഇഎൽടിഎസ്, ഒഇടി എന്നിവയാണ് ന്യൂസിലൻഡിൽ ഭാഷാ പരിജ്ഞാനം അളക്കാൻ അടിസ്ഥാനമാക്കുന്നത്.പരിഷ്‌കരിച്ച മാനദണ്ഡം അനുസരിച്ച് ഐഇഎൽടിഎസ് റൈറ്റിങ് ബാൻഡിൽ ആവശ്യമായ മിനിമം സ്‌കോർ 6.5 ആയി കുറച്ചു. ഒഇടിയിൽ ഇത് 300 ആയും പുതുക്കി.
റീഡിങ്, സ്പീക്കിങ്, ലിസണിങ് ബാൻഡ് സ്‌കോറുകളിൽ മിനിമം 7 ആയി തുടരും. ഒഇടിക്ക് 350 ആയും തുടരും.