സ്റ്റാഫും വിദ്യാർത്ഥികളും തമ്മിലുള്ള അടുപ്പം നിരോധിക്കുന്ന ന്യൂസിലാന്റിലെ ആദ്യത്തെ സർവ്വകലാശാലയായി വെല്ലിങ്ടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റി മാറി. യൂണിവേഴ്‌സിറ്റി കൊണ്ടുവരുന്ന പുതിയ ചട്ട പ്രകാരം കണ്ടുമുട്ടലുകൾ' അടുത്ത സൗഹൃദങ്ങൾ, സാമ്പത്തിക ആശ്രിതത്വം, എന്നിവയടക്കം ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ നടത്താൻ പാടുള്ളതല്ല.

ഈ ബന്ധങ്ങളിലൊന്ന് 2021-ൽ ഒരു സ്വതന്ത്ര അന്വേഷണത്തിന് വിധേയമാവുകയും അവിടെ ഒരു അദ്ധ്യാപകൻ ഒരു വിദ്യാർത്ഥിയുമായുള്ള ബന്ധം വെളിപ്പെടുത്താതെ സർവകലാശാലയുടെ നയത്തിന്റെ ലംഘനം നടത്തിയതായി കണ്ടെത്തുകയും ചെയ്തിരുന്നു.

2017-ൽ വി.യു.ഡബ്ല്യു ജീവനക്കാർക്കെതിരെ വിദ്യാർത്ഥികളിൽ നിന്ന് ലൈംഗിക പീഡനമോ അതിക്രമമോ സംബന്ധിച്ച് രണ്ട് ഔപചാരിക പരാതികളും 2018-ൽ രണ്ട് പരാതികളും 2019-ൽ മൂന്ന് പരാതികളും ലഭിച്ചതായും കണ്ടെത്തി.

അതുകൊണ്ട് തന്നെ സ്റ്റാഫ് പെരുമാറ്റ നയത്തിന് കീഴിലുള്ള ഏതെങ്കിലും ലംഘനങ്ങൾ നടത്തുന്നവർ അടുത്ത മാസം പോളിസി പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വിദ്യാർത്ഥികളുമായി നിലവിലുള്ള അടുത്ത ബന്ധത്തിനെക്കുറിച്ച് അറിയിക്കേണ്ടതുണ്ട്