ക്ക്ലൻഡിലെ ബീച്ചിലെക്കെത്തുന്ന ഡ്രൈവർമാർ ഫീസ് നൽകേണ്ടിവരുന്ന സംവിധാനം പരിഗണനയിൽ. ഇത് സംബന്ധിച്ച് ഓക്ക്ലൻഡ് കൗൺസിലിന്റെ വോട്ടെടുപ്പിന് ശേഷം ഒരു ഗേറ്റ് സ്ഥാപിക്കാനാണ് പദ്ധതി.ബീച്ചിലേക്കുള്ള കോസ്റ്റ് റോഡിന്റെ പ്രവേശന കവാടത്തിൽ ഒരു ഗേറ്റ് സ്ഥാപിക്കും, ഗേറ്റ് കടക്കുന്നതിന് ഡ്രൈവർമാർ പെർമിറ്റിനായി അപേക്ഷിക്കുകയും പണം നൽകുകയും വേണം എന്നതരത്തിലാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്..

പൊതുജനങ്ങളുടെയും കൺസിൽ ജീവനക്കാരുടെയും അഭിപ്രായങ്ങൾ ശ്രദ്ധിച്ച ശേഷം, അംഗീകൃത വാഹനങ്ങൾക്ക് മാത്രം കോസ്റ്റ് റോഡ് വഴി പ്രവേശനം നൽകുന്ന ഒരു ഗേറ്റ് സ്ഥാപിക്കുന്നതിനും ഫീസ് അടിസ്ഥാനമാക്കിയുള്ള പെർമിറ്റ് സംവിധാനം വികസിപ്പിക്കുന്നതിനും മുന്നോട്ട് പോകാൻ പാർക്കുകൾ, കല, കമ്മ്യൂണിറ്റി, ഇവന്റ്‌സ് കമ്മിറ്റി വോട്ട് ചെയ്തു.

ഫീസ് അധിഷ്ഠിത സംവിധാനം നടപ്പിലാക്കുന്നത് , ഗേറ്റിന്റെ ഇൻസ്റ്റാളേഷൻ, അറ്റകുറ്റപ്പണി എന്നിവയുടെ ചെലവ് വീണ്ടെടുക്കാൻ അനുവദിക്കുംമെന്നാണ് വിലയിരുത്തൽ.നിലവിൽ ഓക്ക്ലൻഡ് ബീച്ചിൽ മോട്ടോർ വാഹനം ഓടിക്കുന്നത് നിരോധിച്ചിട്ടുണ്ട്, നിങ്ങൾക്ക് ഒരു പെർമിറ്റ് ഉണ്ടെങ്കിൽ, രജിസ്റ്റർ ചെയ്ത വാഹനം ഉൾപ്പെടെയുള്ള നിർദ്ദിഷ്ട നിയമങ്ങൾ പാലിക്കുകയാണെങ്കിൽ, നിങ്ങൾക്ക് മുരിവായ്, കരിയോയിതാഹി ബീച്ചുകളിൽ ഡ്രൈവ് ചെയ്യാം

അന്തിമ ഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എന്നാൽ വാർഷിക പെർമിറ്റിനായി 200ഡോളർ വരെ ഈടാക്കാനാണ് നീക്കം.