- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
രാജ്യവ്യാപകമായി സമരവുമായി മുമ്പോട്ട് പോകാൻ കമ്യൂണിറ്റി നഴ്സുമാർ; ആശുപത്രി നഴ്സുമാർക്ക് തുല്യമായ വേതനം നല്കണമെന്ന് ആവശ്യം; വിവിധയിടങ്ങളിൽ പ്രകടനങ്ങൾ നടത്തി നഴ്സുമാർ
പ്രൈമറി ഹെൽത്ത് കെയറിലെ നഴ്സുമാർക്ക് ആശുപത്രി സഹപ്രവർത്തകർക്ക് തുല്യമായ വേതനം ലഭിക്കാനുള്ള അവകാശം നേടിയെടുക്കാൻ രാജ്യവ്യാപകമായി സമരം ചെയ്യുകയാണ്. ഈ ആവശ്യം മുന്നോട്ട് വച്ച് നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ആയിരക്കണക്കിന് പേരാണ് അണിനിരന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്
ആയിരക്കണക്കിന് ആളുകൾ നാല് മണിക്കൂർ സമരവുമായി രംഗത്തിറങ്ങിയതോടെ നഴ്സുമാർക്ക് തുല്യതയ്ക്കുള്ള പണം കണ്ടെത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഴ്സുമാർക്ക് ഈ വർഷം ഒരു പരിഹാരം പ്രതീക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്കിയിട്ടുണ്ട്.
പ്രൈമറി ഹെൽത്ത് കെയർ, പ്ലങ്കറ്റ് നഴ്സുമാർ എന്നിവരുടെ ശമ്പളം ആശുപത്രി നഴ്സുമാരേക്കാൾ 20 ശതമാനം വരെ കുറവാണ്, അതേസമയം മാവോറി, ഐവി പ്രൊവൈഡർ നഴ്സുമാർ 25 ശതമാനം കുറവ് എന്ന നിലയിലാണ്.തങ്ങൾക്ക് നൽകുന്ന പണത്തിൽ അവർക്ക് ജീവിതച്ചെലവ് നിലനിർത്താൻ കഴിയാതെ വന്നതോടെ പലരും തൊഴിലിൽ നിന്ന് പുറത്തേക്ക് മാറുന്ന അവസ്ഥയാണ് ഉള്ളത്.