ദ്യം എപ്പോൾ വിൽക്കാമെന്നും പുതിയ മദ്യകടകൾ എവിടെ തുറക്കാമെന്നും അവരുടെ സ്വന്തം നിയമങ്ങൾ ക്രമീകരിക്കാൻ കമ്മ്യൂണിറ്റികളെ അനുവദിക്കുന്ന തരത്തിലുള്ള നിയമം മാറ്റം നടപ്പിലാക്കാനൊരുങ്ങുകൾ സർക്കാർ. ഇതോടെ സൂപ്പർമാർക്കറ്റുകൾക്കും മദ്യ സേറ്റാറുകൾക്കും എപ്പോൾ, എവിടെ തുറക്കാം എന്നതിന് കർശനമായ പരിധികൾ നേരിടേണ്ടിവരും.

നഗരത്തിലെ മദ്യത്തിന്റെ ലഭ്യത പരിമിതപ്പെടുത്താൻ അധികാരങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്ന നിരവധി പ്രാദേശിക അധികാരികളുടെ കൂട്ടത്തിൽ ഓക്ക്ലൻഡ് കൗൺസിലും ഉൾപ്പെടുന്നുമദ്യത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് സർക്കാർ നിർദ്ദേശിച്ച പുതിയ നിയമ പരിഷ്‌കാരങ്ങൾ ആന്റി ആൽക്കഹോൾ സംഘടനകൾ സ്വാഗതം ചെയ്തു.

പുതിയ നിയമം ഡിസംബറിൽ അവതരിപ്പിക്കുകയും അടുത്ത വർഷം പകുതിയോടെ പാസാകുകയും ചെയ്യും. മദ്യത്തിന്റെ പരസ്യവും പ്രമോഷനുമായി ബന്ധപ്പെട്ട വിപുലമായ പരിഷ്‌കാരങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.കൗൺസിലുകൾക്ക് അവരുടെ നിലവിലുള്ള പ്രാദേശിക മദ്യനയങ്ങൾ ഉപേക്ഷിച്ച് പുതിയ നയം നിയമ മാറ്റത്തിന് ശേഷം അവതരിപ്പിക്കാൻ തീരുമാനിക്കാം.

ഓക്ക്ലൻഡ് കൗൺസിലിന്റെ താൽക്കാലിക നയം അനുസരിച്ച്, സൂപ്പർമാർക്കറ്റുകൾക്ക് രാവിലെ 7 നും 11 നും ഇടയിൽ മദ്യം വിൽക്കുന്നതിന് പകരം 9 നും 9 നും ഇടയിൽ മാത്രമേ മദ്യം വിൽക്കാൻ കഴിയൂ. സ്‌കൂളുകൾക്ക് സമീപമുള്ള കുപ്പിക്കടകൾ ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനുമിടയിൽ അടച്ചിടണം.