ഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസ് എയർപോർട്ടിൽ നടന്ന വിജയകരമായ പരീക്ഷണത്തിന് ശേഷം എയർ ന്യൂസിലാൻഡ് ഉപഭോക്താക്കൾക്ക് ബോർഡിങ് ഗേറ്റിൽ ബയോമെട്രിക് വെരിഫിക്കേഷൻ കൊണ്ടുവരുന്ന കാര്യം രാജ്യത്തും പരിഗണിച്ചേക്കും. ഇതോടെ ബോർഡിങ് പാസുകൾ പാസ്പോർട്ടുകളും സ്‌കാൻ ചെയ്യാതെ തന്നെ യാത്രക്കാർക്ക് യാത്ര എളുപ്പമാക്കാ്ൻ സാധിക്കും.

യുഎസിൽ പ്രവേശിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് അവരുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിൽ (CBP) രജിസ്റ്റർ ചെയ്യാം.തുടർന്ന് ഓട്ടോമേറ്റഡ് എയർപോർട്ട് കിയോസ്‌കുകൾ ഉപയോഗിച്ച്, ബോർഡിങ് ചെയ്യുമ്പോൾ അവരുടെ ഐഡന്റിറ്റി പരിശോധിക്കാൻ അതേ ഡാറ്റ ഉപയോഗിക്കുന്നു.

ഈ വിവരങ്ങൾ CBP സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അവർക്കോ സേവനം ഉപയോഗിക്കുന്ന ഏതെങ്കിലും എയർലൈനിനോ നേരിട്ട് ലഭ്യമാവില്ലന്നും എയർ ന്യൂസിലാൻഡ് പറയുന്നു.മുഴുവൻ വിമാനത്താവള പ്രക്രിയയിലും ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ദേശീയ അന്തർദേശീയ തലത്തിലുള്ള ആളുകളുമായി ചർച്ച നടത്തുകയാണെന്ന് എയർ ന്യൂസിലാൻഡ് പറയുന്നു.