ന്യൂസിലൻഡിൽ 16 വയസ് മുതൽ വോട്ടവകാശം നല്കുന്ന കാര്യം സജീവ പരിഗണനയിൽ,വോട്ടവകാശത്തിനുള്ള പ്രായം കുറയ്ക്കുന്ന കാര്യം പാർലമെന്റ് ചർച്ച ചെയ്യണമെന്ന് രാജ്യത്തെ സുപ്രീം കോടതി നിർദേശിച്ചതോടെ നടപ്പിലായേക്കുമെന്ന സൂചനകളാണ് പുറത്ത് വരു്‌നനത്.

ഇതു സാധ്യമാകണമെങ്കിൽ നിയമ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു നിയമ ഭേദഗതിക്ക് പാർലമെന്റിൽ 75 ശതമാനം എംപിമാരുടെ പിന്തുണ ലഭിക്കണം.ഇക്കാര്യത്തിൽ താൻ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. എന്നാൽ, തന്റെയോ സർക്കാറിന്റെയോ മാത്രം നിലപാടുകൊണ്ട് ഈ ഭേദഗതി നടപ്പാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

പതിനാറ് വയസ് മുതൽ വോട്ടവകാശം വേണമെന്നാവശ്യപ്പെട്ട് കൗമാരക്കാർ നടത്തുന്ന പ്രചരണ പരിപാടികളോട് പ്രതിപക്ഷ പാർട്ടികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. ഓസ്ട്രിയ, ബ്രസീൽ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ 16 വയസ് മുതലാണ് വോട്ടവകാശം.