ന്ത്യക്കാരനായ ഭർത്താവിനും മകനുമൊപ്പം ഭർത്ത് വീട്ടിലെത്തിയ ന്യൂസിലന്റ് യുവതി മരിച്ചു. ഇന്ത്യൻ വംശജനായ അർവിന്ദർ സിങ്ങിനും മൂന്ന് വയസ്സുള്ള മകൻ മെഹ്റാനുമൊപ്പം ഇന്ത്യയിലേക്ക് വന്ന ബിയാങ്ക അന്റോണിയ സാഷ സ്‌പെൻസ് (25) എന്ന യുവതിയാണ് മരിച്ചത്.ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ഇന്ത്യയിലെത്തി മൂന്നാം ദിവസം മരണപ്പെട്ടത്. ആദ്യമായാണ് ബിയാങ്ക ഇന്ത്യയിലുള്ള തന്റെ ഭർത്താവിന്റെ കുടുംബത്തെ സന്ദർശിക്കുവാൻ പോയത്. ഡിസംബർ 24 ന് ഭർത്താവിനും മകനുമൊപ്പം യാത്ര പുറപ്പെട്ട ബിയാങ്ക ഡിസംബർ 30 ന്, ഇന്ത്യയിൽ എത്തിയതേ.

്അവധിക്കായി പോയ ബിയാങ്ക മരണവാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് കുടുംബം. ബിയാങ്ക ജനിച്ചതും വളർന്നതും ന്യൂസിലൻഡിലെ നോർത്ത് ഐലൻഡ് പ്രദേശമായ വാംഗറിയിലാണ്.