ജൂൺ മുതൽ ന്യൂസിലൻഡിലേക്ക് പ്രവേശിക്കുന്ന യാത്രക്കാർക്ക് അറൈവൽ കാർഡ് പൂരിപ്പിക്കുക എ്ന്ന മടുപ്പിക്കുന്ന ജോലി ഉണ്ടാവില്ല.പകരം വിമാനമാർഗമോ, കപ്പൽമാർഗ്ഗമോ എത്തുന്നവർ 'ന്യൂസിലൻഡ് ട്രാവലർ ഡിക്ലറേഷൻ' എന്ന പുതിയ ഡിജിറ്റൽ സംവിധാനം ഉപയോഗിക്കേണ്ടിവരും.

2023 ജൂൺ 30-നകം 'അറൈവൽ കാർഡുകൾക്ക്' പകരം ഓൺലൈൻ ന്യൂസിലാൻഡ് ട്രാവലർ ഡിക്ലറേഷൻ സംവിധാനം ഏർപ്പെടുത്തുമെന്ന് കസ്റ്റംസ് പറയുന്നു.

ന്യൂസിലാൻഡ് ട്രാവലർ ഡിക്ലറേഷന്റെ പതിപ്പ് അൽപ്പം വ്യത്യസ്തമായിരിക്കും. സിസ്റ്റത്തിന് 'പുതിയ സവിശേഷതകളും മെച്ചപ്പെടുത്തലുകളും' ഉണ്ടാകുമെന്ന് കസ്റ്റംസ് പറഞ്ഞു.ഡിജിറ്റൽ സംവിധാനത്തിൽ വ്യത്യസ്തമായ ചോദ്യങ്ങളും ഉണ്ടാകും. വാക്‌സിനേഷൻ സ്റ്റാറ്റസ്, പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനാ ഫലങ്ങൾ എന്നിവ പോലുള്ള കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് പുറമെ കസ്റ്റംസ്, ബയോസെക്യൂരിറ്റി, ഇമിഗ്രേഷൻ ഡിക്ലറേഷനുകൾ, ആരോഗ്യപരമായ അപകടസാധ്യത വിലയിരുത്തൽ എന്നിവ ഉണ്ടാകും.

പുതിയ സംവിധാനം യത്രക്കാർക്ക് എങ്ങനെ എളുപ്പത്തിൽ ഉപയോഗിക്കാമെന്നുള്ള വിശദമായ വിവരങ്ങൾ അടുത്തുതന്നെ പുറത്തിറങ്ങും.