കപ്പിറ്റി-ലെവിന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 2024 ശനിയാഴ്ച്ച
- Share
- Tweet
- Telegram
- LinkedIniiiii
ശ്രീന ഉദയ
കപ്പിറ്റി-ലെവിന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം 2024 ശനിയാഴ്ച്ച കപ്പിറ്റി-ലെവിന്‍ മലയാളി അസോസിയേഷന്‍ ഓണപ്പുലരി 2024' സെപ്റ്റംബര്‍ 7 ന് വൈകാനേ മെമ്മോറിയല്‍ ഹാളില്‍ നടക്കും,രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍, പരമ്പരാഗത കേരളീയ വസ്ത്രധാരണ മത്സരം, പുഷ്പാലങ്കാരങ്ങള്‍ (ഓണപ്പൂക്കളം), തിരുവാതിര നൃത്തം, വിവിധ ഓണക്കളികള്‍ എന്നിവ അരങ്ങേറും.പരിപാടിയില്‍ ഒട്ടാക്കിയില്‍നിന്നുള്ള പാര്‌ലിമെറ് അംഗം ടിം കോസ്ലി എംപി പങ്കെടുക്കും
ഓണാഘോഷംഉച്ചയ്ക്ക് 12 മുതല്‍ ഓണസദ്യയും ഉള്‍പ്പെടെയുള്ള വിപുലമായ ഓണാഘോഷം ആണ് ഈ വര്‍ഷം KLMA ഒരുക്കിയിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് 20 ഡോളറും 10-17 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് 15 ഡോളറുമാണ് ടിക്കറ്റ് നിരക്ക്.
ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ (https://www.myetickets.co.nz/tickets/413/details).