- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്‍പതോളം പേരടങ്ങുന്ന സംഘത്തിന്റെ മെഗാ തിരുവാതിരയോടെ തുടക്കം; രമ്യാ നമ്പീശനും രഞ്ജിനി ജോസും അടങ്ങുന്ന സംഘത്തിന്റെ ഷോയും കൊഴുപ്പേകി; കേരള അസോസിയേഷന്‍ ഓഫ് പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് ഓണാഘോഷവും വാര്‍ഷിക ആഘോഷവും കെങ്കേമമായി
കേരള അസോസിയേഷന്‍ ഓഫ് പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് (KAPN) പതിനഞ്ചാം വാര്‍ഷികവും ഓണാഘോഷവും കെങ്കേമമായി കൊണ്ടാടി. ദിവസങ്ങളോളം നീണ്ടുനില്ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായിപാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്തിലെ സ്‌ക്വയറില്‍ എണ്‍പതോളം പേരടങ്ങുന്ന മെഗാതിരുവാതിര അരങ്ങേറി.മെഗാ തിരുവാതിരയുടെയും ഓണം പൊന്നോണം പരിപാടിയുടെയും ഉദ്ഘാടനം പാര്‍മെസണ്‍ എംപി Tangi utakireആണ് നിര്‍വ്വഹിച്ചത്
ഓണം ആഘോഷങ്ങളുമായി ബന്ധപ്പെട്ട സംസ്‌കാരവും പാരമ്പര്യങ്ങളും മെഗാ തിരുവാതിരയിലൂടെ പ്രാദേശിക സമൂഹത്തിന് പരിചയപെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചതായി പ്രസിഡന്റ് ജോബിന്‍ ജോസ് പറഞ്ഞു. മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പുകളും പാല്‍മിയിലെ മലയാളികളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഫലമാണ് ഈ മെഗാതിരുവാതിരയുടെ വിജയം എന്ന് മെഗാതിരുവാതിര കോഓര്‍ഡിനേറ്റര്‍ രേഷ്മ ഷിജില്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് തിരുവോണദിവസം രമ്യാ നമ്പീശനും രഞ്ജിനി ജോസുമടക്കമുള്ള താരങ്ങളുടെ മെഗാ ഷോയും കൊഴുപ്പേകി. സംഗീത വിരുന്നടക്കം നിരവധി കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി, മഹേഷ് കുഞ്ഞുമോനും, മെഗാ ഷോയില്‍ കോമഡിയുമായെത്തിയത് ആസ്വാദകര്‍ക്ക് അവിസമരണീയ ദിനമാണ് സമ്മാനിച്ചത്
അസോസിയേഷന്‍ നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായ റീല്‍സ് മത്സരത്തില്‍ മലയാളി മങ്കയായി ജിനു ജോമോനും കേരളാ ശ്രീമാന്‍ മത്സരത്തില്‍ അനന്തു പിയുമാണ് വിജയിച്ചത്. കുട്ടികള്‍ക്കിടയില്‍ നടന്ന മത്സരത്തില്‍ മലയാളി ശ്രീമാനായി അദ്രിത് മാത്യുവും മലയാളി മങ്കയായി അഭിഗേല്‍ ആനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഭാഗമായിപാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്തില്‍ മൈഗ്രേറ്റ് ചെയ്തവര്‍ക്കും ജോലിയില്ലാത്തവര്‍ക്കുമായ് പാല്‍മിയിലെ മലയാളികളില്‍ നിന്ന് വിവിധ ഭക്ഷണ പലചരക്ക് സാധനങ്ങള്‍ ശേഖരിച്ചു മുന്‍കൂറായി അപേക്ഷ സമര്‍പ്പിച്ചവരിലേക്കായ് എത്തിച്ചു നല്‍കിയും ശ്രദ്ധേയമായി.
പരിപാടികള്‍ക്ക് പ്രസിഡന്റ് ജോബിന്‍ ജോസ്, വൈസ് പ്രസിഡന്റ് ശീതല്‍ അനീഷ്. സെക്രട്ടറി എല്‍ദോ ജേക്കപ്, ജോയ്ന്റ് സെക്രട്ടറി ഗീതു ഹരി, ട്രെഷറര്‍ ശ്യാം എസ് നായര്‍, കോര്‍ഡിനേറ്ററുമാരായ സജു ചെറിയാന്‍, ഷിജോയ് സെബാസ്റ്റിയന്‍ ,അക്ബര്‍ ഫസീല്‍, ഫ്രഡി ജോയ് എന്നിവര്‍ നേതൃത്വം നല്കി.