- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലിയിൽ നാടോടി യുവതിയുടെ കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ദമ്പതികൾക്കെതിരെ കേസെടുത്തത് അസ്വാഭാവിക മരണത്തിന് മാത്രം; ബന്ധുക്കളാരും സഹായത്തിനില്ലാത്ത മാതാപിതാക്കൾക്ക് കുരുന്നിന്റെ മൃതദേഹം സംസ്കരിക്കാൻ സൗകര്യം ഒരുക്കിയത് പൊലീസുകാർ തന്നെ
അങ്കമാലി: കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മകന്റെ കൊലക്കുറ്റത്തിൽ നിന്നും നാടോടി ദമ്പതികൾക്ക് 'വിടുതൽ'.കേസെടുത്തത് അസ്വഭാവി മരണത്തിനു മാത്രം. കുരുന്നിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മാതാപിതാക്കൾക്ക് തുണയായത് പൊലീസ് ഇടപെടൽ എന്നും വെളിപ്പെടുത്തൽ. ഞായറാഴ്ചയാണ് അങ്കമാലി പൊലീസ് സർക്കിൾ ഓഫീസ് പരിസരത്തെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് കുഴിച്ചുമൂടിയ നിലയിൽ 3 മാസം പ്രായമുള്ള കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. ഇന്നലെ രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. പൊലീസ് സ്റ്റേഷന്റെ പിൻ വശത്ത് പറകുളം റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ഭർത്താവ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതായി തമിഴ്‌നാട് സ്വദേശിനിയായ സുധ പരാതിയുമായി എത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ശനിയാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടത്തിയതെന്നും തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനു വേണ്ടി ആളൊഴിഞ്ഞ ഈ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടെന്
അങ്കമാലി: കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മകന്റെ കൊലക്കുറ്റത്തിൽ നിന്നും നാടോടി ദമ്പതികൾക്ക് 'വിടുതൽ'.കേസെടുത്തത് അസ്വഭാവി മരണത്തിനു മാത്രം. കുരുന്നിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മാതാപിതാക്കൾക്ക് തുണയായത് പൊലീസ് ഇടപെടൽ എന്നും വെളിപ്പെടുത്തൽ. ഞായറാഴ്ചയാണ് അങ്കമാലി പൊലീസ് സർക്കിൾ ഓഫീസ് പരിസരത്തെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് കുഴിച്ചുമൂടിയ നിലയിൽ 3 മാസം പ്രായമുള്ള കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.
ഇന്നലെ രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്. പൊലീസ് സ്റ്റേഷന്റെ പിൻ വശത്ത് പറകുളം റോഡിനോട് ചേർന്ന് കിടക്കുന്ന ഭാഗത്ത് ഭർത്താവ് കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടതായി തമിഴ്‌നാട് സ്വദേശിനിയായ സുധ പരാതിയുമായി എത്തിയതിനെത്തുടർന്നാണ് സംഭവം പുറത്തായത്. ശനിയാഴ്‌ച്ച രാത്രി പതിനൊന്ന് മണിയോടെ കൊലപാതകം നടത്തിയതെന്നും തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനു വേണ്ടി ആളൊഴിഞ്ഞ ഈ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു കുട്ടിയുടെ മാതാവ് സുധയുടെ വെളിപ്പെടുത്തൽ.
സുധയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് എന്ന് ഇവർ പരിചയപ്പെടുത്തിയ പാലക്കാട് സ്വദേശി മണികണ്ഠനെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മരണത്തിൽ പങ്കുണ്ടെന്ന സംശയത്താൽ സുധയെയും പൊലീസ് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. മുലപ്പാൽ കുടിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് പിന്നീട് സുധ മൊഴി മാറ്റിയെങ്കിലും പൊലീസ് ഇരുവരെയും വിട്ടയച്ചില്ല. ഇന്നലെ ഉച്ചയോടെ പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജ്ജൻ വിവരങ്ങൾ കൈമാറിയതോടെയാണ് പൊലീസ് ഇരുവരെയും മോചിപ്പിച്ചത്.
ഇന്നലെ വൈകിട്ടോടെ ശ്രീമൂലമഗരം പൊതുശ്മശാനത്തിലാണ് കുഞ്ഞിന്റെ മൃതദ്ദേഹം സംസ്‌കരിച്ചത്. മാതാപിതാക്കളെയും പൊലീസ് ഇവിടെ എത്തിച്ചിരുന്നു. ബന്ധുക്കളാരും എത്താനില്ലന്ന് ദമ്പതികൾ അറിയച്ചതോടെ പൊലീസ് തന്നെ സംസ്‌കാരത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നെന്നാണ് ലഭ്യമായ വിവരം.
ഇരുവരും പരസ്പര വിരുദ്ധമയി മൊഴി നൽകിയതാണ് പൊലീസിന്റെയും നാട്ടുകാരുടെയും സംശയം വർദ്ധിപ്പിക്കാൻ കാരണമായത്. സ്റ്റേഷനിൽ എത്തുമ്പോൾ ഇരുവരും നല്ല മദ്യലഹരിയിലായിരുന്നു.ആലുവ റൂറൽ എസ്‌പി രാഹുൽ ആർ നായർ സ്ഥലത്ത് എത്തി അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്നു. കൂടാതെ ഫോറൻസിക് - വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവെടുത്തു. ഞായറാഴ്ച വൈകിട്ടോടെ ആർ ഡി ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദ്ദേഹം ഇന്നലെ രാവിലെയാണ് പോസ്റ്റ്‌മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയത്.